ചെന്നൈ തമിഴ്‌നാട്ടില്‍ വീണ്ടും കോവിഡ് മരണം. വെല്ലൂരില്‍ ചികിത്സയിലായിരുന്നു 45 വയസ്സുകാരനാണ് മരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. എങ്ങനെയാണ് രോഗം ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തല്‍ രോഗികളെ ചികിത്സിക്കാനുള്ള പ്രോട്ടോക്കോള്‍ പരിഷ്‌കരിക്കും.
ഇതുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സമിതി യോഗം ചേര്‍ന്നതായി ആരോഗ്യ സെക്രട്ടറി ബീലാ രാജേഷ് പറഞ്ഞു. ഇതുവരെ നടന്ന മരണങ്ങളെക്കുറിച്ചും കാരണത്തെക്കുറിച്ചും സമിതി വിശദമായി പഠനം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ചികിത്സാരീതി പരിഷ്‌കരിക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കു ഒരേ ചികിത്സാ പ്രോട്ടോക്കോളാണു പിന്തുടരുന്നത്.
Post Your Comments