മുംബൈ : കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കറും ധനസഹായം നല്‍കി. പരസ്യ പ്രഖ്യാപനങ്ങളൊന്നും കൂടാതെയായിരുന്നു ഗാവസ്‌കര്‍ സംഭാവന നല്‍കിയതെങ്കിലും അദ്ദേഹവുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം പരസ്യമാക്കിയത്. പിന്നീട് മുന്‍ മുംബൈ ക്യാപ്റ്റനും രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ് പരിശീലകനുമായ അമോല്‍ മജുംദാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം, സംഭാവന നല്‍കിയ കാര്യം പൂജാര പരസ്യമാക്കിയെങ്കിലും തുക വെളിപ്പെടുത്തിയില്ല.
പിന്നീട് മുന്‍ മുംബൈ ക്യാപ്റ്റനും രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ് പരിശീലകനുമായ അമോല്‍ മജുംദാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം, സംഭാവന നല്‍കിയ കാര്യം പൂജാര പരസ്യമാക്കിയെങ്കിലും തുക വെളിപ്പെടുത്തിയില്ല.
കൊറോണ വൈറസ് വ്യാപനം ഇന്ത്യയില്‍ ആശങ്കാജനകമായ വിധത്തില്‍ വര്‍ധിക്കുന്നതിനിടെയാണ് ഇരുവരും സംഭാവന ഉറപ്പാക്കിയത്. ഗാവസ്‌കര്‍ ആകെ 59 ലക്ഷം രൂപ സംഭാവന നല്‍കിയതായി അമോല്‍ മജുംദാര്‍ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമായാണ് അദ്ദേഹം സംഭാവന നല്‍കിയത്.
Post Your Comments