തിരുവനന്തപുരം ചാലയിൽ കമ്യൂണിറ്റി കിച്ചണിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികൾക്ക് നൽകിയ ഭക്ഷണം അവർ വലിച്ചെറിഞ്ഞ വാർത്തകളും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഈ വിഷയത്തെ അധികരിച്ച് ഡോക്ടർ സോഹൻ റോയ് എഴുതിയ ‘അന്ന നിന്ദ’ എന്ന ചെറുകവിത അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്.
ആദിവാസി മേഖലകളിൽ അടക്കം നിരവധി കുട്ടികൾ പാലും പോഷകാഹാരവും ലഭിക്കാതെ വലയുമ്പോൾ അതിഥിത്തൊഴിലാളികളോട് ആവശ്യത്തിൽ കൂടുതൽ ആതിഥ്യമര്യാദ കാട്ടി സംസ്ഥാനത്തിന്റെ സമ്പത്ത് പാഴാക്കിക്കളയുന്നു എന്ന ആക്ഷേപം നിലനിൽക്കെയാണ് സോഹൻ റോയിയുടെ ഈ വിഷയത്തിലുള്ള പ്രതികരണം ശ്രദ്ധ ആകര്‍ഷിക്കുന്നത്. നേരത്തെ പായിപ്പാട് അതിഥിത്തൊഴിലാളികൾ റോഡ് ഉപരോധിച്ചത് സംബന്ധിച്ച് അദ്ദേഹം എഴുതിയ ‘അതിഥിലഹള ‘ എന്ന കവിതയ്ക്കും സമൂഹ മാധ്യമങ്ങളിൽ നിന്ന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
Post Your Comments