വലിയ എഴുത്തുകാര്‍ പൊളിറ്റിക്കലി കറക്ട് അല്ലെന്നും അവര്‍ എമ്മോറലാണെന്നും വെളിപ്പെടുത്തി എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. സ്വന്തം സഹോദരങ്ങളില്‍ നിന്ന് അവര്‍ക്ക് ലഭിച്ചിട്ടുള്ള പലതരത്തിലുള്ള തിക്താനുഭവങ്ങള്‍ ഒക്കെയാണ് പലരും എഴുതുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, താൻ എന്തുകൊണ്ടാണ് സ്ത്രീകളെക്കുറിച്ച് മോശമായിട്ടു എഴുതിയതെന്നും, സ്ത്രീകള്‍ ഉപദ്രവിച്ചു എന്നു പറഞ്ഞതെന്നും വെളിപ്പെടുത്തി. കോഴിക്കോട് ആരംഭിച്ച മാതൃഭൂമി ബുക്‌സ് പുസ്തകോത്സവത്തിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്ത പുസ്തകോത്സവ വേദിയിൽ വെച്ചാണ് തന്റെ ജിജിവത്തിൽ നടന്ന കയ്‌പേറിയ അനുഭവങ്ങളെ കുറിച്ച് എഴുത്തുകാരൻ തുറന്നു പറഞ്ഞത്.
Also Read:ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം : സുഹൃത്തിന് പരിക്ക്
‘എന്നെ കുട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ ദ്രോഹിച്ചിട്ടുള്ളത് എന്റെ അമ്മ, അമ്മൂമ്മ, ചെറിയമ്മ തുടങ്ങി വീട്ടിലെ സ്ത്രീകളാണ്. ശാരീരികമായിട്ടും മാനസികമായിട്ടും ദ്രോഹിച്ച് പീഡിപ്പിച്ചിട്ടുള്ളത് അവരാണ്. ആ അനുഭവമാണ് ഞാന്‍ എഴുതിയത്. ആ അനുഭവം എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. പക്ഷേ എന്റെ അനുഭവം അതാണ്. എനിക്കതുകൊണ്ട് സ്ത്രീകളെ പേടിയാണ്. കാരണം അവര്‍ ഏതറ്റം വരെയും ദ്രോഹിക്കും എന്നത് എന്റെ കുട്ടിക്കാലത്തുള്ള അനുഭവമാണ്. അടിച്ച് കരയിച്ചിട്ട് കരയുന്നതിന് അടിക്കും അമ്മ. അത്ര വലിയ ദുഷ്ടതകള്‍ സ്ത്രീകളുടെ ഭാഗത്തുനിന്നും ഞാന്‍ അനുഭവിച്ചിട്ടുണ്ട് കുട്ടിക്കാലത്ത്. എന്റെ അനുഭവം മാറാത്തിടത്തോളം കാലം എന്റെ ഉള്ളില്‍ ആ കിടിലം ഉണ്ടായിരിക്കും. ഏതു സ്ത്രീയെ കാണുമ്പോഴും എനിക്കെന്റെ അമ്മയെയും അമ്മൂമ്മയെയും എല്ലാം ഓര്‍മവരും. അവരുടെ ആ കണ്ണുകളിലെ നിധനതൃഷ്ണ എന്നത് സൗമ്യമാക്കി പറഞ്ഞാല്‍ കൊല്ലാനുള്ള ആഗ്രഹം എന്നാണര്‍ഥം. അതെന്റെ അനുഭവമാണ്. ഞാനത് പറയും. കാരണം എനിക്ക് അമ്മയെയും സ്ത്രീകളെയുമൊന്നും അങ്ങനെ പുകഴ്‌ത്തേണ്ട കാര്യമില്ല. നന്മയിലും തിന്മയിലും സ്ത്രീ-പുരുഷഭേദമില്ല’, ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.
‘സീരിയല്‍ രംഗത്ത് ഒരുപാട് അവിഹിത ബന്ധങ്ങള്‍, പലപ്രശ്‌നങ്ങള്‍ എന്നുപറഞ്ഞിട്ട് സര്‍ക്കാര്‍ ഒരു ചര്‍ച്ച വെച്ചു. ഞാന്‍ പറഞ്ഞു: ഒരു സീരിയലിലും പതിനാറായിരത്തിയെട്ട് ഭാര്യമാരുള്ള നായകനില്ല. ഒരു സീരിയലിലും ഗര്‍ഭിണിയായ ഭാര്യയെ കാട്ടില്‍ വലിച്ചെറിയുന്ന ഭര്‍ത്താവില്ല. ഒരു സീരിയലിലും മനുഷ്യനും മൃഗവുമല്ലാത്ത ആളില്ല. രജസ്വലയായ സ്ത്രീയെ വലിച്ചിഴച്ചുകൊണ്ടുവന്ന് തുണി അഴിക്കുന്ന പരിപാടി ഒരു സീരിയലും കാണിക്കാറില്ല. വസ്ത്രാക്ഷേപം അടക്കം കഥകളി രംഗത്ത് കാണിക്കുന്ന വയലന്‍സിന്റെ ഏഴയലത്ത് സീരിയലിലെ വയലന്‍സ് വരില്ല’, അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments