തളിപ്പറമ്പയിലെ തൃച്ചംബരം വാർഡ് കൗൺസിലർ സുരേഷിനെ കുറിച്ച് മുഹമ്മദ് കെ.പി എഴുതിയ കവിത സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. ‘സൂര്യനെപ്പോലൊരാൾ’ എന്നാണ് കവിതയെഴുതിയ മുഹമ്മദ് കെ.പി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അതിരിലെ പ്രശ്നവും ആസ്പത്രിക്കാര്യവും ആലംബഹീനർക്കാശ്വാസമായും മാറുന്ന സുരേഷ്ജി മതജാതിരാഷ്ട്രീയ ചിന്തകളില്ലാതെ ഓടിനടക്കുകയാണെന്നും കവിതയിൽ വ്യക്തമാക്കുന്നു.
മുഹമ്മദ് കെ.പി എഴുതിയ കവിത വായിക്കാം:
സൂര്യനെപ്പോലൊരാൾ
ഗുണമേറി ഞങ്ങളെ കാക്കുന്ന ദീപമേ
സുരേഷുപേരിട്ടു നിൽക്കുന്ന താരമേ
കൊല്ലമായ്നിറഞ്ഞുനിൽപ്പുണ്ടുചാരെനീ
വാർഡിന്റെമെമ്പർനീ ജീവന്റെ മെമ്പറായ്
പാഞ്ഞുനടക്കുന്നു മാരിതൻതാണ്ഡവ
മൊന്നുമേകൂസാതെഞങ്ങൾക്കായങ്ങനെ
തൈകളുംചെടികളുംവാക്സിനുംപിന്നെയോ
വയ്യാത്തയാളുകൾക്കെന്നുംനീതാങ്ങുതാൻ
അതിരിലെപ്രശ്നവുംആസ്പത്രിക്കാര്യവും
ആലംബഹീനർക്കാശ്വാസമേറെയും
മതജാതിരാഷ്ട്രീയചിന്തകളില്ലാതെ
ഓടിനടക്കുന്നുപ്രിയനേഞാൻനമിപ്പിതാ!
Post Your Comments