ജയ്പൂര്‍ : രാജ്യത്ത് കോവിഡ്-19 വ്യാപനം ഓരോ ദിവസം കൂടിവരികയാണ്. എന്നാല്‍ ചിലര്‍ക്ക് ഇതൊന്നും ബാധകമേയല്ല. ലോക്ഡൗണ്‍ കാലയളവ് ഒരു ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ അതിന്റെ ഗൗരവം എത്രത്തോളമാണെന്ന് ജനങ്ങളോട് പൊലീസുകാര്‍ ബോധ്യപ്പെടുത്തുകയാണ്. എല്ലാ വിലക്കുകളും അവഗണിച്ച് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പല ഭാഗത്തും ആളുകള്‍ കൂട്ടം കൂടുന്നതും റോഡിലിറങ്ങുന്നതും ഇപ്പോള്‍ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.
Read Also : നിരീക്ഷണ കാലയളവില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു; പ്രവാസി യുവാവിനെതിരെ നടപടി
രാജസ്ഥാനിലെ ഹനുമാന്‍ഗഡിലുള്ള ജി എസ് നഗറിലെ പൊലീസും അവിടുത്തെ ജനങ്ങളുമാണ് വാര്‍ത്തകളില്‍ നിറയുന്നത്. വീടിനുള്ളില്‍ക്കഴിയണമെന്ന് കൈകൂപ്പി ജനങ്ങളോടഭ്യര്‍ത്ഥിക്കാന്‍ വന്ന പൊലീസുദ്യോഗസ്ഥരെ പുഷ്ടവൃഷ്ടി നടത്തിയാണ് ആളുകള്‍ അനുമോദിച്ചത്. ‘നിങ്ങള്‍ ഞങ്ങളുടെ രക്ഷകരാണ്. നിങ്ങള്‍ പറയുന്നത് ഞങ്ങള്‍ അക്ഷരം പ്രതി പാലിച്ചിരിക്കും’ – ജനങ്ങള്‍ പോലീസിനുറപ്പു നല്‍കി.
Post Your Comments