Latest NewsKeralaNews

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണട ഷോപ്പുകൾ ആഴ്ചയിൽ ഒരു ദിവസം തുറക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കണ്ണട ഉപയോ​ഗിക്കുന്നവർക്ക് ഷോപ്പുകൾ തുറക്കാത്തത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇങ്ങനെയൊരു തീരുമാനം.

Read also: കേന്ദ്രം ചെയ്തത് നിയമപരമായല്ല കാര്യങ്ങളല്ലെങ്കിൽ എന്തുകൊണ്ടാണ് കേരളം കോടതിയെ സമീപിക്കാത്തത്; ഫണ്ടില്‍ വിവേചനമുണ്ടെന്ന ആരോപണം തള്ളി വി മുരളീധരന്‍

കംപ്യൂട്ടര്‍, സ്‌പെയര്‍ പാര്‍ട്‌സ്, മൊബൈല്‍ ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍ എന്നിവയ്ക്ക് ആഴ്ചയില്‍ ഒരു ദിവസം തുറന്നു പ്രവര്‍ത്തിക്കാൻ ഇന്നലെ അനുമതി നൽകിയിരുന്നു. മൊബൈൽ ഷോപ്പുകൾ ഞായറാഴ്ചയും വർക്ക് ഷോപ്പുകൾ ഞായർ, വ്യാഴം ദിവസങ്ങളിലും തുറക്കാൻ അനുമതിയുണ്ട്. ഫാൻ, എയർ കണ്ടീഷണർ എന്നിവ വിൽക്കുന്ന കടകളും ബാർബർ ഷോപ്പുകളും ഒരു ദിവസം തുറക്കുന്ന കാര്യവും പരി​ഗണിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button