ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം അനുവദിച്ച ഫണ്ടില്‍ വിവേചനമുണ്ടെന്ന ആരോപണത്തിനെതിരെ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കോവിഡ് ഫണ്ടെന്ന നിലയിലല്ല തുക അനുവദിച്ചത്. ദുരന്ത നിവാരണ ഫണ്ടില്‍ നിന്നുള്ള അഡ്വാന്‍സ് എന്ന രീതിയിലാണ്. ഓരോ സംസ്ഥാനത്തിനും ഇങ്ങനെ തുക അനുവദിക്കുന്നതില്‍ കൃത്യമായ മാനദണ്ഡമുണ്ട്. കേന്ദ്രം ചെയ്തത് നിയമപരമായല്ല കാര്യങ്ങളല്ലെന്നാണ് തോന്നുന്നതെങ്കില്‍ എന്തുകൊണ്ടാണ് കേരളം കോടതിയെ സമീപിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
ഫണ്ട് അനുവദിച്ചത് കാലങ്ങളായുള്ള മാനദണ്ഡ പ്രകാരമാണ്. മുന്‍ സര്‍ക്കാരും പാര്‍ലമെന്റും പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്. അതില്‍ വിവേചനമില്ല.പ്രളയകാലത്ത് വിദേശ സഹായം വാങ്ങാന്‍ അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വിദേശ സഹായം വാങ്ങുന്നുവെന്നാണ് മറ്റൊരു ആരോപണം വന്നിരിക്കുന്നത്. ഇതും രാഷ്ട്രീയ പ്രേരിതമാണെന്നും വി. മുരളീധരൻ വ്യക്തമാക്കി.
Post Your Comments