കോവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വാഹന ഉടമകൾക്ക് സന്തോഷിക്കാവുന്ന തീരുമാനവുമായി ബജാജിന്റെ പ്രീമിയം ഇരുചക്ര വാഹന ബ്രാൻഡായ കെടിഎം. ബൈക്കുകളുടെ സൗജന്യ സര്‍വ്വീസും വാറണ്ടിയും ജൂണ്‍ 30 വരെ നീട്ടി നല്കി.
Also read : കോവിഡ് പടര്‍ന്നുപിടിയ്ക്കുന്നതിനിടയില്‍ പ്രവാസികളെ ഭീഷണിപ്പെടുത്തി സ്വദേശികളായ ഫ്ളാറ്റ്-കെട്ടിട ഉടമകള്‍
രാജ്യത്തുടനീളമുള്ള കെടിഎം ഷോറൂമുകളും ഡീലര്‍ഷിപ്പുകളും കോവിഡ് വൈറസ് തുടർന്ന് അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ബൈക്കുകളുടെ വാറണ്ടി, സര്‍വ്വീസ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള ഉടമകളുടെ ആശങ്ക നീക്കുന്നതിനാണ് ഈ തീരുമാനമെന്നും കെടിഎമ്മിന്റെ പല ബിസിനസ് പ്ലാനുകളെയും ലോക്ക്ഡൗണ്‍ പ്രതികൂലമായി ബാധിച്ചെന്നും കെടിഎം അറിയിച്ചു.
അതേസമയം കെടിഎമ്മിന്റെ ജന്മനാടായ ഓസ്ട്രിയയിലെ പ്ലാന്റും രണ്ട് ആഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. ഇത് കെടിഎം ബൈക്കുകളുടെ വില്‍പ്പനയെ ഇതുവരെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
Post Your Comments