Latest NewsNewsInternational

48 മണിക്കൂർ കൊണ്ട് കൊറോണ വൈറസിനെ കൊന്ന് ശാസ്ത്രജ്ഞര്‍; ലോകത്തിന് പ്രതീക്ഷ

കൊറോണ വൈറസിനെ ലാബിൽ കൊന്നതായി ശാസ്ത്രജ്ഞര്‍. ഓസ്ട്രേലിയയിലെ ലാബിൽ നടത്തിയ ടെസ്റ്റിൽ കൃത്രിമ സാഹചര്യത്തിൽ വളര്‍ത്തിയെടുത്ത കോവിഡ്–19 വൈറസിനെ ‘ ഐവർമെക്ടിൻ’ എന്ന മരുന്നുപയോഗിച്ച് കൊന്നതായാണ് മൊണാഷ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ അറിയിച്ചത്. വെറും 48 മണിക്കൂർ മാത്രമാണ് ഇതിനായി വേണ്ടിവന്നതെന്നാണ് ഇവർ വ്യക്തമാക്കുന്നത്.

Read also: ഒരു കഥ സൊല്ലട്ടുമാ…അന്ന് ഇന്ത്യയുടെ ‘പോയി പണി നോക്ക്’ എന്ന നിലപാട് കണ്ട് ബുഷ് പോലും വിറച്ചു; കോണ്‍ഗ്രസുകാര്‍ക്ക് വെള്ളക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ അറിയാം; അമേരിക്കയ്ക്ക് മരുന്ന് നൽകാമെന്ന പ്രധാനമന്ത്രിയുടെ തീരുമാനത്തെ പരിഹസിച്ച് ടി.സിദ്ദീഖ്

ഒരു ഡോസ് ഐവര്‍മെക്ടിന്‍ സെല്‍കള്‍ച്ചറില്‍ വളര്‍ന്നുവന്ന സിവിയുടെ വളര്‍ച്ച തടഞ്ഞു എന്നാണ് ഗവേഷകര്‍ പറയുന്നത്. ഐവർമെക്ടിൻ ഫ്ഡിഎ അംഗീകരിച്ചതാണ് എന്നുള്ളതും പ്രതീക്ഷ നൽകുന്നു. തങ്ങളുടെ പരീക്ഷണപ്രകാരം ഒരു ഡോസ് ഐവര്‍മെക്ടിന്‍, വൈറല്‍ ആര്‍എന്‍എ 48 മണിക്കൂറിനുള്ളില്‍ നശിപ്പിച്ചുവെന്നും 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രകടമായ മാറ്റം വന്നുവെന്നുമാണ് ഡോ. കെ വാഗ്സ്റ്റാഫ് വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button