Latest NewsIndiaNews

ലോക്ഡൗണ്‍ തുടരുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് ഉന്നതതല യോഗം . യോഗത്തില്‍ ലോക്ക് ഡൗണ്‍ തുടരണോ എന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നാണ് സൂചന. ഉത്തര്‍പ്രദേശ്, അസ്സം, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ തുടരണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4281 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 704 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഇതുവരെ 111 പേരാണ് രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേരുടെ മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്തെ കൊറോണ വൈറസ് ബാധിതരില്‍ 30 ശതമാനത്തോളം ആളുകള്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്നാണ് വിവരം. ഡല്‍ഹിയിലെ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത് ആശങ്കയുളവാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button