Latest NewsNewsIndia

കോവിഡ് പരിശോധനാഫലം എത്തിയത് വയോധികയുടെ മരണശേഷം; ഡോക്ടേഴ്സും നഴ്സിം​ഗ് സ്റ്റാഫുമുൾപ്പെടെ അമ്പത് പേർ ക്വാറന്റൈനിൽ

ബിക്കാനിർ: വയോധിക കോവിഡ് ബാധ മൂലം മരിച്ചതിനെ തുടർന്ന് ഒഡീഷയിലെ ബിക്കാനീറിൽ ഡോക്ടേഴ്സും നഴ്സിം​ഗ് സ്റ്റാഫുമുൾപ്പെടെ അമ്പത് പേർ ക്വാറന്റൈനിൽ. ബിക്കാനീറിലെ സർക്കാർ ആശുപത്രിയിൽ വച്ചാണ് ഇവർ മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ഇവരുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തിരുന്നു. അന്ന് രാത്രിയോടെയാണ് പരിശോധനാഫലം വന്നത്. മരിച്ച വൃദ്ധയുടെ കുടുംബാം​ഗങ്ങളോടും ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുണ്ട്. 20 കുടുംബാം​ഗങ്ങൾ, 15 അയൽക്കാർ എന്നിവരോട് ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുള്ളതായി ബിക്കാനീർ ചീഫ് മെഡിക്കൽ ആന്റ് ഹെൽത്ത് ഓഫീസർ ബിഎൽ മീന അറിയിച്ചു.

Read also: മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞ് ശവസംസ്കാര കേന്ദ്രങ്ങൾ; രാത്രി വൈകിയും കൂട്ടമായി സംസ്കാരങ്ങൾ; ന്യൂയോർക്ക് മറ്റൊരു ദുരന്തഭൂമിയാകുന്നു

സംഭവത്തെക്കുറിച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോടും ആശുപത്രി സൂപ്രണ്ടിനോടും വിശദീകരണ റിപ്പോർട്ട് വാങ്ങിയതായി ബിക്കാനീർ കളക്ടർ കുമാർ പാൽ ​ഗൗതം വ്യക്തമാക്കി. അതേ സമയം എല്ലാ മാർ​ഗനിർദ്ദേശങ്ങളും പാലിച്ചാണ് ഇവരുടെ മൃത​ദേഹം വിട്ടുകൊടുത്തതെന്ന് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ ബി കെ ​ഗുപ്ത അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button