Latest NewsNewsIndia

കോവിഡ് പ്രതിരോധം; എം.പിമാരുടെ ശമ്പളവും പെൻഷനും വെട്ടിക്കുറയ്ക്കാനുള്ള ഓർഡിനൻസിന് അംഗീകാരം

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി എം.പിമാരുടെ ശമ്പളവും പെൻഷനും വെട്ടിക്കുറയ്ക്കാനുള്ള ഓർഡിനൻസിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പാർലമെന്റ് അംഗങ്ങളുടെ ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ 30 ശതമാനം ആണ് വെ‌ട്ടിക്കുറയ്ക്കുന്നത്.

ഏപ്രിൽ മാസം മുതലാണ് തീരുമാനം പ്രബല്യത്തിൽ വരുന്നത്. ഒരു വർഷത്തേക്ക് ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവയിൽ 30 ശതമാനം കുറവു വരുത്താനാണ് തീരുമാനം.

ALSO READ: പുറം ലോകവുമായി ബന്ധപ്പെടാത്ത പതിമൂന്നൂ മാസം പ്രായമായ കുഞ്ഞിന് കോവിഡ്; ആശങ്കയിൽ ആരോഗ്യ പ്രവർത്തകർ

സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ എന്നിവർ തങ്ങളുടെ ആനുകൂല്യങ്ങളിൽ കുറവ് വരുത്താൻ സ്വമേധയാ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button