ജാംനഗര്‍: പുറം ലോകവുമായി ബന്ധപ്പെടാത്ത പതിമൂന്നൂ മാസം പ്രായമായ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. പുറംലോകവുമായി ബന്ധപ്പെടാത്ത കുഞ്ഞിന് വൈറസ് സ്ഥിരീകരിച്ചതോടെ ആരില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന അന്വേഷണത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിലാണ് ഉള്ളത്. കുട്ടിയുടെ മാതാപിതാക്കള്‍ താമസിക്കുന്ന ദാരെദ് ഗ്രാമം സമ്ബൂര്‍ണമായി അടച്ചു. ഞായറാഴ്ചയാണ് കുഞ്ഞിന്റെ പരിശോധന ഫലം വന്നത്.
ജാംനഗര്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കേവിഡ് പോസിറ്റീവ് കേസാണിത്. ഉത്തര്‍പ്രദേശില്‍ നിന്ന് എത്തിയ തൊഴിലകളാണ് കുട്ടിയുടെ മാതാപിതാക്കള്‍. ദാരെദ് ഇന്റസ്ട്രിയല്‍ ഏര്യയിലാണ് ഇവര്‍ താമസിക്കുന്നത്. ഈയടുത്തൊന്നും ഇവര്‍ പ്രദേശം വിട്ടുപോയിട്ടില്ല എന്നാണ് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യസ്ഥിതി മോശമായതോടെ, ശനിയാഴ്ചയാണ് കുഞ്ഞിനെ മാതാപിതാക്കള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്.
Post Your Comments