അബുദാബി: ദുബായിലെ പ്രവാസി തൊഴിലാളികള്‍ക്ക് സ്വദേശത്തേയ്ക്ക് മടങ്ങാം… മന്ത്രാലയം അനുമതി നല്‍കി. വാര്‍ഷിക അവധി നേരത്തേ എടുത്ത് സ്വദേശത്തേയ്ക്ക് മടങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്.. കോവിഡിനെ തുടര്‍ന്ന് സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം.
സ്വകാര്യമേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് വാര്‍ഷിക അവധി നേരത്തേ എടുത്ത് സ്വന്തം നാടുകളിലേക്ക് മടങ്ങാമെന്ന് മാനവ വിഭവശേഷി, എമിറൈസേഷന്‍ മന്ത്രാലയത്തെ ഉദ്ധരിച്ച് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
വിദേശകാര്യ മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ അതോറിറ്റി, നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി(NCEMA), ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡിന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (FAIC) എന്നിവയെല്ലാം ചേര്‍ന്നാണ് പുതിയ തീരുമാനം.
‘നേരത്തേയുള്ള വാര്‍ഷിക അവധി’ എടുത്ത് പ്രവാസികള്‍ക്ക് അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചുപോകാമെന്നും നിലവിലുള്ള മുന്‍കരുതല്‍ നടപടികളില്‍ അവര്‍ക്ക് സ്വന്തം നാട്ടില്‍ ചെലവഴിക്കാമെന്നുമാണ് റിപ്പോര്‍ട്ട്.
പുതിയ തീരുമാനത്തോടെ യുഎഇയിലുള്ള ലക്ഷക്കണക്കിന് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും.
Post Your Comments