ന്യൂഡല്‍ഹി : 130 കോടി ജനങ്ങളും ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക് ഡൗണ്‍ എന്ന ആശയം അതിവേഗം മുന്നോട്ട് വെച്ചതില്‍ ഇന്ത്യയ്ക്ക് ലോകത്തിന്റെ അഭിനന്ദനം. ഇന്ത്യ കോവിഡിനെതിരെ സമഗ്രവും സമയോചിതവുമായ നടപടി എടുത്തു കഴിഞ്ഞു. ഒറ്റക്കെട്ടായാണ് ഇന്ത്യ ഈ യുദ്ധത്തില്‍ പങ്കാളികളാകുന്നത്. ലോക്ഡൗണിനോട് ജനങ്ങള്‍ അസാധാരണ ക്ഷമയും സഹകരണം കാണിയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ലോക് ഡൗണ്‍ കഴിഞ്ഞാല്‍ നിലവിലുള്ള നിയന്ത്രണങ്ങളില്‍ ചിലതിന് ഇളവുവരുത്തുമെന്ന് സൂചന നല്‍കി കേന്ദ്രം. ഇളവുകള്‍ അനുവദിക്കുന്നത് ഈ മേഖലകളില്‍ . എന്നാല്‍ ഏപ്രില്‍ 14നു ശേഷം ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ എന്തൊക്കെയാണ് നടപ്പിലാക്കേണ്ടതെന്ന് കേന്ദ്രമന്ത്രിമാര്‍ക്കിടയിലും വിവിധ മന്ത്രാലയങ്ങള്‍ തമ്മിലും ചര്‍ച്ച നടക്കുകയാണ്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങളും ആരാഞ്ഞിട്ടുണ്ട്. ഇന്നത്തെ പൂര്‍ണ മന്ത്രിസഭാ യോഗം ഇക്കാര്യം വിലയിരുത്തും.
ബുധനാഴ്ച പാര്‍ലമെന്റിലെ പ്രധാന കക്ഷിനേതാക്കളുമായി പ്രധാനമന്ത്രി നടത്തുന്ന ചര്‍ച്ചയിലെ നിര്‍ദ്ദേശങ്ങളും വിലയിരുത്തിയായിരിക്കും അന്തിമ തീരുമാനം.പൂര്‍ണ ലോക്ക്ഡൗണ്‍ 14നാണ് അവസാനിപ്പിക്കുക. ഷോപ്പിങ് മാളുകളും സിനിമാ ശാലകളും ഉള്‍പ്പെടെ ജനം കൂട്ടംകൂടുന്ന സ്ഥലങ്ങള്‍ അടഞ്ഞു കിടക്കണമെന്നാണ് ഒരു നിര്‍ദ്ദേശം. ട്രെയിന്‍ ഓടിക്കണമെന്നും വേണ്ടെന്നും അഭിപ്രായമുണ്ട്.
Post Your Comments