ന്യൂഡൽഹി: തബ്ലീഗി ജമാഅത്തിന്റെ ഉടമസ്ഥതയിലുള്ള നിസാമുദ്ദീൻ മർക്കസിന്റെ 9 നിലകെട്ടിടം അനധികൃതമായി നിർമ്മിച്ചതെന്ന് കണ്ടെത്തൽ. ഇതോടെ ഇത് പൊളിച്ചുമാറ്റാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ദക്ഷിണ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനെ ഉദ്ധരിച്ചു കൊണ്ട് ഇന്ത്യ ടിവി റിപ്പോർട്ട് ചെയ്യുന്നു.മർകസ് നിർമ്മിച്ച ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട യാതൊരു രേഖകളും സൗത്ത് ദില്ലി മുനിസിപ്പൽ കോർപ്പറേഷന്റെ കൈവശമില്ല എന്നാണ് ഇവർ റിപ്പോർട്ട് ചെയ്യുന്നത്.
നിസാമുദ്ദീന്‍ മര്‍ക്കസ് നിര്‍ക്കുന്ന ഭൂമിക്ക് ഒരു ഉടസ്ഥാവകാശ സര്‍ട്ടിഫിക്കെറ്റും മര്‍ക്കസ് നേതാക്കള്‍ക്ക് നല്‍കിയിട്ടില്ലെന്നും മുന്‍സിപ്പല്‍ അധികൃതര്‍ വ്യക്തമാക്കി. ഇപ്പോള്‍ മര്‍ക്കസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് രണ്ടു നിലകളുള്ള മദ്രസയ്ക്കുള്ള പ്ലാനിന് ആണ് മുനിസിപ്പല്‍ കോര്‍പ്പേറഷന്‍ അനുമതി നല്‍കിയത്. എന്നാല്‍, ഇതിനോട് ചേര്‍ന്നുള്ള ഭൂമി കൂടി ഉള്‍പ്പെടുത്തി രണ്ടു നിലകള്‍ക്കു മുകളില്‍ ഏഴു നിലകള്‍ കൂടി പണിതു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇപ്പോള്‍ കോര്‍പ്പേറഷന്‍ പരിശോധിച്ചു വരികയാണ്.
മര്‍ക്കസിന്റെ ഒമ്പത് നിലയുടെ നിര്‍മാണ സമയത്തു തന്നെ പരിസരവാസികളായ നിരവധി പേര്‍ ഇതിനെതിരേ അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മര്‍ക്കസ് ഇതുവരെ കെട്ടിട നികുതിയും ഭൂ നികുതിയോ അടച്ചിട്ടില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം മര്‍ക്കസിന്റെ രണ്ടു നിലകള്‍ ഒഴിച്ചു ബാക്കിയെല്ലാം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചു നീക്കും. അനധികൃത നിർമ്മാണത്തെ പറ്റി ആഭ്യന്തര വകുപ്പിനും ലഫ്റ്റനന്റ് ഗവർണർക്കും കോർപ്പറേഷനും പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ക്രൂരത തുടരുന്നു, ഇത്തവണ ഇരയായത് മൂന്നു കുരുന്നുകൾ
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) യുടെ കെട്ടിടം മർക്കസിനടുത്തായി ഉണ്ടായിട്ടും നിയമവിരുദ്ധമായി ഈ ഉയരത്തിൽ ഒരു കെട്ടിടം നിർമ്മിച്ചത്, എ.എസ്.ഐയുടെ നിയമങ്ങൾ ലംഘിച്ചുമായിരുന്നു. ഇതേപ്പറ്റി എ.എസ്.ഐ ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നെങ്കിലും അവരും അത് അവഗണിക്കുകയായിരുന്നുവെന്നു പ്രദേശവാസികൾ പറയുന്നു.മുന്‍പ് പലതവണ മര്‍ക്കസ് നിര്‍മാണത്തിന്റെയും ഭൂമിയുടേയും ഉടമസ്ഥാവകാശ രേഖകള്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടെങ്കിലും മര്‍ക്കസ് നേതാക്കള്‍ അതു സമര്‍പ്പിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇപ്പോള്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള വിവാദമൂലമാണ് കെട്ടിടം സംബന്ധിച്ച കൂടുതല്‍ പരിശോധനകള്‍ക്ക് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ മുതിര്‍ന്നത്.
Post Your Comments