മെല്‍ബണ്‍: പേനിനെതിരേ ഉപയോഗിക്കുന്ന ഔഷധം കോവിഡിനെതിരേ ഫലിക്കുമെന്ന് ഒരു സംഘം ഗവേഷകര്‍. ഐവര്‍മെക്റ്റിന്‍ എന്ന ഔഷധം 48 മണിക്കൂറിനകം വൈറസിനെ വകവരുത്തുമെന്നാണു കണ്ടെത്തല്‍. ഇതേപ്പറ്റി ജേര്‍ണല്‍ ഓഫ് ആന്റിവൈറല്‍ റിസര്‍ച്ചിന്റെ പുതിയ ലക്കത്തില്‍ പ്രബന്ധമുണ്ട്.സാര്‍സ് കോവ് 2 (സിവിയര്‍ അക്യൂട്ട് റെസ്പിരേറ്ററി സിന്‍ഡ്രം- കൊറോണ വൈറസ് 2 എന്നതാണു കോവിഡ് -19 രോഗമുണ്ടാക്കുന്ന വൈസിനു ശാസ്ത്രലോകം നല്‍കിയിട്ടുള്ള പേര്.
ഈ വൈറസിനെ സെല്‍ കള്‍ച്ചറില്‍ നിക്ഷേപിച്ച് അതിലേക്ക് ഒന്നോ രണ്ടോ ഡോസ് ഐവര്‍മെക്റ്റിന്‍ ചേര്‍ത്താല്‍ 48 മണിക്കൂറിനകം വൈറസ് പുനര്നിര്മാണശേഷിയില്ലാത്തതാകും. ഇതാണു കണ്ടുപിടിത്തം.വരട്ടുചൊറി, മന്ത് തുടങ്ങിയവയ്ക്കും ഐവര്‍മെക്റ്റിന്‍ ഉപയോഗിക്കുന്നുണ്ട്. പേനും പേന്‍ പോലുള്ള പരാന്നഭോജികളായ കീടങ്ങളും വഴിയുള്ള നിരവധി രോഗങ്ങള്‍ക്കു ഫലപ്രദമായ മരുന്നാണ് ഐവര്‍മെക്റ്റിന്‍. ഗുളികയായും ക്രീമായും ഇത് ഉപയോഗിക്കുന്നു.
ഐക്യ ദീപം: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി ഇന്ത്യന്‍ ആര്‍മിയും
തൊലി, കണ്ണ്, കുടല് തുടങ്ങിയ ഭാഗങ്ങളിലെ രോഗബാധകള്ക്കാണു മനുഷ്യരില്‍ ഇതു പ്രധാനമായും ഉപയോഗിക്കുന്നത്. മൃഗങ്ങളിലും ഐവര്‍മെക്റ്റിന്‍ ഉപയോഗിക്കാറുണ്ട്. ഇതു കോവിഡ്-19 ചികിത്സയില്‍ ഉപയോഗപ്രദമാകുമെന്നു പ്രബന്ധം തയാറാക്കിയ ഗവേഷകരായ കൈലീ വാഗ്സ്റ്റാഫും ലെയോണ്‍ കാലിയും പറയുന്നു. ഇത് ഔഷധമാകണമെങ്കില് ജീവികളിലും മനുഷ്യരിലും പരീക്ഷണം നടത്തണം. ഇപ്പോഴത്തേതു ലബോറട്ടറി ഗവേഷണം മാത്രമാണ്.
Post Your Comments