ന്യൂഡല്‍ഹി: അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന വ്യാജ വാർത്തയുടെ സത്യാവസ്ഥ വിശദീകരിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. ഇന്ത്യയില്‍ ഇതുവരെ ഭരണ രംഗത്തെ ഉന്നതര്‍ക്കാര്‍ക്കും കോവിഡ് ബാധിച്ചിട്ടില്ല. അതിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ഉണ്ടായത്
ഒരു പ്രമുഖ ഹിന്ദി വാര്‍ത്താ ചാനലിന്റെ പേരിലുളള സ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ചായിരുന്നു വ്യാപകമായി ഈ വാര്‍ത്ത് പ്രചരിച്ചത്. അമിത് ഷായുടെ ചിത്രത്തിനൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് എന്നാണ് ബ്രേക്കിംഗ് ന്യൂസായി നല്‍കിയിരിക്കുന്നത്. ഇത് പൂര്‍ണമായും മോര്‍ഫ് ചെയ്ത ചിത്രമാണെന്നും അമിത് ഷായ്ക്ക് കോവിഡ് ഉണ്ട് എന്നത് വ്യാജ പ്രചാരണമാണെന്നും ആശയക്കുഴപ്പമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുളളതാണ് എന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.
ALSO READ: കാസര്‍ഗോട്ടുനിന്നും കര്‍ണാടക അതിര്‍ത്തി വഴി രോഗികളെ കടത്തി വിടാന്‍ അനുമതി
വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്ന പി.ഐ.ബി ഫാക്‌ട് ചെക്കിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്യരുത് എന്നും ഫോര്‍വേഡ് ചെയ്യരുത് എന്നും പി.ഐ.ബി ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments