ദുബായ്: ദുബായില്‍ ലോക്ഡൗണിനു തുല്യമായ പുതിയ സംവിധാനം നിലവില്‍ വന്നു. 24 മണിക്കൂര്‍ അണുനശീകരണ യജ്ഞവും യാത്രാവിലക്കും പ്രഖ്യാപിച്ച ദുബായില്‍ അത്യാവശ്യഘട്ടങ്ങളില്‍ പുറത്തിറങ്ങാന്‍ അനുമതി നേടുന്നതിന് പുതിയ സംവിധാനമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഇതിനായി എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം. അല്ലെങ്കില്‍ 800 PERMIT അഥവാ 800 737648 എന്ന ഹോട്ട് ലൈന്‍ നമ്പറില്‍ വിളിക്കാം. മുഴുവന്‍ സമയവും ഈ നമ്പറില്‍ സഹായം ലഭ്യമാവും. ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
Read Also : കോവിഡ് : നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും ശക്തമാക്കി ദുബായ്
പൊതുജനങ്ങളും പുറത്തിറങ്ങാന്‍ നിലവില്‍ അനുമതിയുള്ള ജീവനക്കാരും ഇതില്‍ അപേക്ഷ നല്‍കിയിരിക്കണം എന്നാണ് നിര്‍ദേശം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments