Latest NewsUAENewsGulf

കോവിഡ് : ​നിയ​ന്ത്ര​ണ​ങ്ങ​ളും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും ശ​ക്ത​മാക്കി ദുബായ്

ദു​ബാ​യ്: കോ​വി​ഡ് വൈ​റ​സ് വ്യാ​പ​നം തടയാൻ നിയ​ന്ത്ര​ണ​ങ്ങ​ളും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും ശ​ക്ത​മാക്കി ദുബായ്. രണ്ടാഴ്ചത്തേക്ക് ആരും പുറത്തിറങ്ങരുതെന്ന് നിർദേശം. മെട്രോ സ്റ്റേഷനുകൾ അടച്ചിടും. ട്രാം സർവീസുകളും നിർത്തിവച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് സർവീസുകൾ നിർത്തിയത്. എന്നാൽ ബസുകൾ പതിവ് പോലെ സർവീസ് നടത്തും. ദു​ബാ​യ് സു​പ്രീം ക​മ്മി​റ്റി ഓ​ഫ് ക്രൈ​സി​സ് ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ ദു​ബാ​യ് സു​പ്രീം ക​മ്മി​റ്റി ഓ​ഫ് ക്രൈ​സി​സ് ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ മാ​നേജ്മെന്റിതാണ് നടപടി. അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മ​യം 24 മ​ണി​ക്കൂ​റാ​ക്കി. ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു. ര​ണ്ടാ​ഴ്ച്ച​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ. ഇ​ത് നീ​ട്ടി​യേ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Also read : കോവിഡ് മഹാമാരിക്കെതിരെ ഇന്ത്യയും യുഎസ്സും ഒരുമിച്ച് പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുഎഇയിൽ കഴിഞ്ഞ ദിവസം 241 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 1,505 ആയി. ഒരാള്‍കൂടി മരിച്ചതോടെ മരണസംഖ്യ 10 ആയി. രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണിതെന്നാണ് ആരോഗ്യമന്ത്രാലയം വക്താവ് ഡോ.ഫരീ അൽ ഹൊസനി പറഞ്ഞത്. പരിശോധനാ സംവിധാനം വിപുലീകരിച്ചതോടെ പ്രതിദിനം കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നതായും, രോഗലക്ഷണമില്ലെങ്കിലും എല്ലാവരും ഫെയിസ് മാസ്ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ 691പേരില്‍ രോഗം സ്ഥിരീകരിച്ചതിനാൽ രാജ്യത്തു കഴിയുന്ന മലയാളികളടക്കമുള്ള വിദേശികള്‍ ആശങ്കയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button