ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മര്‍കസിലെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് ബാധിച്ച സംഭവത്തില്‍ തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാനാ മുഹമ്മദ് സഅദ് കാന്തല്‍വിക്ക് വീണ്ടും നോട്ടീസ് അയച്ചു. ഡല്‍ഹി പൊലീസ് ആണ് രണ്ടാമതും നോട്ടീസ് പുറപ്പെടുവിച്ചത്.
പൊലീസ് നിസാമുദ്ദീന്‍ മര്‍കസിലെ സംഭവത്തിന് പിന്നാലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കാന്തല്‍വിക്ക് ആദ്യ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ചില രേഖകളും വിവരങ്ങളും അഭിഭാഷകന്‍ മുഖേന കൈമാറുകയും ചെയ്തു.
ALSO READ: കോവിഡ് പ്രതിരോധം; എം.പിമാരുടെ ശമ്പളവും പെൻഷനും വെട്ടിക്കുറയ്ക്കാനുള്ള ഓർഡിനൻസിന് അംഗീകാരം
കാന്തല്‍വിയെയും മറ്റുള്ളവരെയും പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 1897ലെ എപ്പിഡെമിക് ഡിസീസ് ആക്‌ട് പ്രകാരമാണ് കേസെടുത്തത്. തുടര്‍ന്ന്, താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും ഡോക്ടറുടെ നിര്‍ദേശ പ്രകാരം സമൂഹ സമ്ബര്‍ക്കം ഒഴിവാക്കി കഴിയുകയാണെന്നും വ്യക്തമാക്കി അദ്ദേഹം രണ്ട് ശബ്ദസന്ദേശങ്ങള്‍ പുറത്തുവിട്ടിരുന്നു.
Post Your Comments