Latest NewsNewsIndia

നാല് കുട്ടികളുടെ പിതാവ് 18 കാരിയായ കാമുകിക്കൊപ്പം ലൈംഗിക ബന്ധത്തിന് ശേഷം ഉറങ്ങിപോയി ; പിറ്റേന്ന് ഇരുവരെയും പെണ്‍കുട്ടിയുടെ റൂമില്‍ കണ്ടപ്പോള്‍ വീട്ടുകാര്‍ രണ്ടുപേരെയും തല്ലികൊന്നു

ലഖ്നൗ: വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ 34 കാരന്‍ 18 കാരിയായ കാമുകിക്കൊപ്പം ലൈംഗിക ബന്ധത്തിന് ശേഷം ഉറങ്ങിപോയി. പിറ്റേന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിയില്‍ ഇരുവരെയും കണ്ടതോടെ വീട്ടുകാര്‍ തല്ലികൊന്നു. അബ്ദുള്‍ കരീം എന്ന യുവാവിനെയും പെണ്‍കുട്ടിയേയുമാണ് കഴിഞ്ഞ ദിവസം രാവിലെ വീട്ടുകാര്‍ പിടികൂടി സംഘം ചേര്‍ന്ന് തല്ലികൊന്നത്.

കുറച്ചുകാലമായി പെണ്‍കുട്ടി യുവാവുമായി അടുപ്പത്തിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കരീം രഹസ്യമായി കാമുകിയുടെ വീട്ടിലെത്തി. എന്നാല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ഇരുവരും ഉറങ്ങിപ്പോയി. പിന്നീട് പെണ്‍കുട്ടിയുടെ മുറിക്കുള്ളില്‍നിന്ന് അസ്വാഭാവിക പെരുമാറ്റം കേട്ടതോടെയാണ് ആരോ മുറിയിലുണ്ടെന്ന് ബന്ധുക്കള്‍ക്ക് മനസിലായത്. തുടര്‍ന്ന് പിതാവും ബന്ധുക്കളും പിടികൂടുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ പിതാവ് ഉസ്മാന്‍, സഹോദരന്‍ ഡാനിഷ്, അമ്മാവന്‍ സുലൈമാന്‍, അമ്മാവന്റെ മകനായ റാണു എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button