Latest NewsIndiaNewsCrime

സഹോദരനുമായി ശാരീരിക ബന്ധം പുലർത്താൻ വിസമ്മതിച്ച 18കാരിയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്: പരാതി

ഗാസിയാബാദ്: സഹോദരനുമായി ശാരീരിക ബന്ധം പുലർത്താൻ വിസമ്മതിച്ച യുവതിയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നടന്ന സംഭവത്തിൽ ഭർത്താവിൽ നിന്നും ജീവൻ രക്ഷിക്കാൻ യുവതി വീടിന്റെ മേൽക്കൂരയിലൂടെ ഓടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഭർത്താവ് യൂസഫിനെയും ഭർതൃവീട്ടുകാരെയും ഭയന്നാണ് ഇഖ്റ എന്ന യുവതി വീടിന്റെ മേൽക്കൂരയിലൂടെ ഓടിയത്.

ശരീരത്താകമാനം മുറിവുകളുമേറ്റ നിലയിൽ ഇഖ്റയെ കണ്ടെത്തിയ നാട്ടുകാരാണ് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഭർത്താവ് യൂസഫ് ബ്ലേഡ്, നഖം, പല്ലുകൾ എന്നിവ ഉപയോഗിച്ച് തന്നെ മുറിവേൽപ്പിക്കുമായിരുന്നുവെന്ന് ഇഖ്റ വ്യക്തമാക്കി. കൂടാതെ, സഹോദരനുമായി ശാരീരിക ബന്ധം പുലർത്താനും യൂസഫ് തന്നെ നിർബന്ധിച്ചതായി യുവതി പരാതിയിൽ പറയുന്നു.

യുവതിയെ കൊലപ്പെടുത്തി വീപ്പയിൽ തള്ളി – ബംഗളൂരുവിനെ ഞെട്ടിച്ച മൂന്നാമത്തെ കൊലപാതകത്തിലെ ചുരുളഴിയുമ്പോൾ

ജീവൻ ഭയന്ന് ആദ്യം വിഷയത്തെ തുറന്നു പറയാൻ വിസമ്മതിച്ച ഇഖ്റയെ പോലീസുകാർ ധൈര്യം നൽകിയാണ് പൂർണ്ണവിവരം പറയിപ്പിച്ചത്. ഇഖ്റയുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടിൽ ശരീരത്തിന്റെ പല ഭാഗത്തും ഒടിവുകൾ കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ പരാതിയെ തുടർന്ന് ഭർത്താവ് യൂസഫിനെയും ഭർതൃ മാതാവ് റാണി, ഭർതൃസഹോദരൻമാരായ യമീൻ, സാജിദ് എന്നിവരെയും യുപി പോലീസ് അറസ്റ്റ് ചെയ്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button