Jobs & VacanciesLatest NewsNews

മെട്രോയിൽ വിവിധ തസ്തികകളിൽ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

മുംബൈയിലെ മഹാ മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിൽ തൊഴിലവസരം. സ്റ്റേഷന്‍ മാനേജര്‍, ചീഫ് ട്രാഫിക്ക് കണ്‍ട്രോളര്‍, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍, സെക്ഷന്‍ എന്‍ജിനീയര്‍, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (സിവില്‍), സെക്ഷന്‍ എന്‍ജിനീയര്‍ (സിവില്‍), സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍), സെക്ഷന്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍), സൂപ്പര്‍വൈസര്‍ (കസ്റ്റമര്‍ റിലേഷന്‍) എന്നീ തസ്തികകളിലേക്ക് ഇപ്പോൾ തപാൽ വഴി അപേക്ഷ സമർപ്പിക്കാം. സ്ഥിരനിയമനമാണ്. ആകെ 215 ഒഴിവുകളുണ്ട്, ഇതിൽ സെക്ഷന്‍ എന്‍ജിനീയര്‍ തസ്തികയില്‍ 113 ഒഴിവുകളുണ്ട്.

വെബ്‌സൈറ്റിൽ വിജ്ഞാപനത്തിനൊപ്പം നല്‍കിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധരേഖകളോടൊപ്പം Managing Director, Maha Mumbai Metro Operation Corporation Limited, Namtree Building, Adjoining New MMRDA Administrative Building, Bandra Kurla Complex, E-Block, Bandra (East), Mumbai – 400 051 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷാകവറിന് പുറത്ത് തസ്തികയുടെ പേര് രേഖെപ്പടുത്തണം.

വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://mmrda.maharashtra.gov.in/

അവസാന തീയതി നിലവിൽ ഏപ്രിൽ 17ആണ്, കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായുള്ള ലോക് ഡൗണിന്റെ അടിസ്ഥാനത്തിൽ ഇത് നീട്ടിയേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button