ന്യൂഡല്‍ഹി : ലോക രാഷ്ട്രങ്ങളില്‍ ആളുകളിടെ ജീവനെടുത്ത് മുന്നേറുന്ന കോവിഡ് മഹാമാരിക്കെതിരെ ഇന്ത്യയും യുഎസ്സും ഒരുമിച്ച് പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതു സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഫോണില്‍ ചര്‍ച്ച നടത്തിയെന്ന് അദ്ദേഹം അറിയിച്ചു.
‘യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി ടെലിഫോണ്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. വളരെ നല്ലൊരു ചര്‍ച്ചയാണ് നടത്തിയത്. ഇന്ത്യയും യുഎസ്സും ഒരുമിച്ച് എല്ലാ ശക്തിയുമെടുത്ത് കോവിഡ് 19നെതിരെ പോരാടുമെന്ന ധാരണിലെത്തി’- മോദി ട്വിറ്ററില്‍ കുറിച്ചു.
യുഎസ്സില്‍ മൂന്നു ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ശനിയാഴ്ച മാത്രം 22,987 പേര്‍ക്ക് രോഗം കണ്ടെത്തി. 24 മണിക്കൂറിനുള്ളില്‍ 737 പേര്‍ മരിച്ചതോടെ ആകെ മരണം 8,141 ആയി.
Post Your Comments