ഇസ്ലാമബാദ്: രാജ്യത്ത് കോവിഡ് 19 വൈറസ് വ്യാപനം ശക്തമായതോടെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കോവിഡ് 19 വൈറസില്‍ നിന്ന് തങ്ങള്‍ സുരക്ഷിതരായിരിക്കുമെന്ന തെറ്റായ ധാരണ ആര്‍ക്കും ഉണ്ടാകരുത്. രോഗം തങ്ങളെ ബാധിക്കില്ലെന്ന് ആരും കരുതേണ്ടതില്ല സമ്പന്നരില്‍ ഭൂരിഭാഗവും താമസിക്കുന്ന ന്യൂയോര്‍ക്കിലേക്ക് നോക്കുവെന്നു ഇമ്രാന്‍ ഖാന്‍ പറഞ്ഞു. എന്നിരുന്നാലും, വെല്ലുവിളിയില്‍ നിന്ന് പാകിസ്ഥാന്‍ കൂടുതല്‍ ശക്തമാകുമെന്നും ഇമ്രാൻ ഖാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ലാഹോറില്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ നേരിട്ടു കാണാനെത്തിയപ്പോൾ ആയിരുന്നു ഇമ്രാന്‍ഖാന്ന്റെ പ്രതികരണമെന്നാണ് റിപ്പോർട്ട്. പഞ്ചാബില്‍ രോഗബാധിതരുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തിലായിരുന്നു സന്ദർശനം. കോവിഡ് രോഗികളെ പാര്‍പ്പിക്കുന്നതിനായി 1,000 കിടക്കകളുള്ള താല്‍ക്കാലിക ആശുപത്രി ഇവിടെ ഒരുക്കിയിട്ടുണ്ട്.
പാകിസ്ഥാനില്‍ ശനിയാഴ്ച വരെ 2,818 കോവിഡ് -19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41ആയി. അതേസമയം പാക്കിസ്ഥാനിലെ ഹോട്ട്സ്പോട്ടുകളിലൊന്നാണ് പഞ്ചാബ്, ഇവിടെ 1072 കേസുകളാണ് സ്ഥിരീകരിച്ചത്. സിന്ധ്-839, ഖൈബര്‍ പഖ്തുന്‍ഖ്വ-383, ബലോച്ചിസ്താന്‍-175, ബാലിസ്താന്‍-193, ഇസ്ലാമബാദ്-75, എന്നിങ്ങനെയാണ മറ്റിടങ്ങളിലെ രോഗ ബാധിതരുടെ എണ്ണം. ഈ മാസം അവസാനമാകുമ്പോള്‍ പാകിസാനില്‍ രോഗികളുടെ എണ്ണം 50,000 ആകുമെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.
Post Your Comments