ബംഗളൂരു: ഞായറാഴ്ച രാത്രി ഒന്‍പതിന് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ വിമർശനവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി. ഇന്ത്യക്കാരെക്കൊണ്ട് ബിജെപിയുടെ സ്ഥാപക ദിനം ആഘോഷിപ്പിക്കാനുള്ള തന്ത്രമാണിത്. ബിജെപി സ്ഥാപക ദിനമാണ് ഏപ്രില്‍ ആറ്. ഈ തീയതിയും സമയവും തെരഞ്ഞെടുത്തതിന് എന്ത് വിശദീകരണമാണ് നല്കാന് സാധിക്കുകയെന്നും വിശദീകരണം നല്കാന് പ്രധാനമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഡോക്ടര്‍മാര്‍ക്ക് പിപിഇ കിറ്റ് നല്‍കാനും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കോവിഡിനെ നേരിടാന്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് രാജ്യത്തോട് പറയാതെ ജനങ്ങൾക്ക് അർത്ഥമില്ലാത്ത ജോലികൾ നൽകാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും കുമാരസ്വാമി പറയുകയുണ്ടായി.
Post Your Comments