ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനിടെ 302 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 3,334 ആയി. 79 പേർ രോഗം ബാധിച്ച് മരിച്ചു.
29 സംസ്ഥാനങ്ങളിലായി 274 ജില്ലകളില്‍ രോഗവ്യാപനമുണ്ടായതായും, ചിലയിടങ്ങളില്‍ രോഗ വ്യാപനത്തിന്‍റെ ക്ലസ്റ്ററുകള്‍ രൂപം കൊണ്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി. ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്ക് രോഗം ബാധിച്ചു. കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യതയും സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു.
ഡോക്ടറടക്കം നാല് ജീവനക്കാർക്ക് നേരത്തെ രോഗം കണ്ടെത്തിയിരുന്നു. ആശുപത്രിയിലെ ജീവനക്കാര്‍ക്ക് വേണ്ടത്ര സുരക്ഷ ഉപകരണങ്ങളില്ലെന്നും ഇനിയും പോസിറ്റീവ് കേസുകളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സ് പറഞ്ഞു.
ALSO READ: നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തശേഷം ഒളിവില്‍ പോയ എട്ടു പേർ അറസ്റ്റിൽ
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആയിരത്തോളം പോസിറ്റീവ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ടത്. ഡല്‍ഹിയില്‍ 445 പേര്‍ക്ക് രോഗബാധയുണ്ട്. തെലങ്കാനയില്‍ 269, ഉത്തര്‍പ്രദേശില്‍ 227, രാജസ്ഥാനില്‍ 200, കര്‍ണാടകയില്‍ 144 പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 267പേര്‍ക്ക് രോഗം ഭേദമായി. 58 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുണ്ട്. കേരളത്തിലും ഡൽഹിയിലും മധ്യപ്രദേശിലുമാണ് ഇവരിൽ ഭൂരിഭാഗവും.
Leave a Comment