ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത എയര്‍ ഇന്ത്യയ്ക്ക് അഭിനന്ദനവുമായി പാക്ക് എയർ ട്രാഫിക് കൺട്രോൾ. ദേശീയ മാധ്യമമായ എൻഡിടിവിയാണ് ഇത് സമ്പന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 21 ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചതിലൂടെ ഇന്ത്യയിൽ കുടുങ്ങിയ യൂറോപ്യന്‍ പൗരന്മാരെയും ദുരിതാശ്വാസ സാധനങ്ങളും കൊണ്ട് മുംബൈയില്‍ നിന്നും ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് സര്‍വീസ് നടത്തിയപ്പൊഴായിരുന്നു എയര്‍ ഇന്ത്യയ്ക്ക് പാക്ക് എയര്‍ ട്രാഫിക് കണ്ട്രോളിന്റെ അഭിനന്ദനം.
മാര്‍ച്ച് രണ്ടിന് പുറപ്പെട്ട വിമാനം പാക്ക് വ്യോമപാതയില്‍ പ്രവേശിച്ചപ്പോള്‍, കറാച്ചി എയര്‍ ട്രാഫിക് കണ്ട്രോള് വിമാനത്തെ സ്വാഗതം ചെയ്തുവെന്നും എയര്‍ ഇന്ത്യ ചെയ്യുന്ന രക്ഷാദൗത്യത്തില്‍ അഭിമാനമുണ്ടെന്ന് ഇന്ത്യന്‍ പൈലറ്റിനോട് പറയുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ഇറാൻ എയർ ട്രാഫിക് കൺട്രോളുമായി വിമാനത്തിന് പാക്ക് എയർ ട്രാഫിക് കൺട്രോൾ വിഭാഗമാണ് ഇറാനുമായി ബന്ധപ്പെട്ട് ആവശ്യമായ സന്ദേശം കൈമാറിയത്. മറ്റു ദേശീയ മാധ്യമങ്ങളും സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാകിസ്താനെ കൂടാതെ തുര്‍ക്കിഷ്, ജര്‍മന്‍ എയര്‍ കണ്ട്രോളില് നിന്നും എയര്‍ ഇന്ത്യയ്ക്ക് അഭിനന്ദനം ലഭിച്ചു.
ഇന്ത്യയില്‍ കുടുങ്ങിയ ജര്‍മന്‍, ഫ്രഞ്ച്, ഐറിഷ്, കാനഡ പൗരന്മാരെ തിരികെ എത്തിക്കാന്‍ അതാത് എംബസികളുടെ ആവശ്യപ്രകാരം 18 വിമാനങ്ങളാണ് എയര്‍ ഇന്ത്യ ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടുവരാൻ ഡൽഹിയിൽനിന്ന് ചൈനയിലെ ഷാംഗ്ഹായിലേക്ക് എയർ ഇന്ത്യയുടെ പ്രത്യേക കാർഗോ വിമാനം ഏപ്രിൽ ഒൻപതിന് സർവീസ് നടത്തും.
Post Your Comments