ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. തൊടുപുഴ സ്വദേശി തങ്കച്ചന്‍ ഇഞ്ചനാട്ട് ആണ് മരിച്ചത്. അമേരിക്കയില്‍ ഇതുവരെ 8452 പേരാണ് മരിച്ചത്. 311357 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ ഇനിയും സമയം ആവശ്യമാണെന്നാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്.
അമേരിക്കയിലും ഫ്രാന്‍സിലും ഇന്നലെ മാത്രം ആയിരത്തിലധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. സ്‌പെയ്‌നില്‍ ഇതുവരെ 11947പേരാണഅ മരിച്ചത്. അതേസമയം 126168 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്ത് രോഗ ബാധിതര്‍ 12 ലക്ഷം കടന്നു. 12,01,933 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണം അറുപത്തിനാലായിരം കടന്നു. ഇതുവരെ 64,716 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Post Your Comments