ദില്ലി: താന്‍ ഒളിവില്‍ അല്ല കൊവിഡ് നിരീക്ഷണത്തിലാണെന്ന് തബ്ലീഗ് സമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാന മുഹമ്മദ് സാദ്. തബ്ലീഗ് സമ്മേളനം വിവാദമായതിന് പിന്നാലെ ഇദ്ദേഹം ഒളിവിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ദില്ലി പൊലീസിന്റെ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ദില്ലി നിസാമുദ്ദിന്‍ സമ്മേളനത്തില്‍ പങ്കെടുത്ത ഇരുനൂറ് വിദേശ പ്രതിനിധികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിന് ആരാധനാലയങ്ങളിലടക്കം പരിശോധന നടത്താന്‍ പൊലീസ് ദില്ലി സര്‍ക്കാരിന്റെ അനുവാദം തേടിയിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്തവരുമായി ബന്ധപ്പെട്ട് കേന്ദ്രം 9000 പേരെ രോഗസാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങിയ 8000 പേരെ നിരീക്ഷിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്.
Post Your Comments