Latest NewsKeralaNews

ഭക്ഷ്യ കിറ്റ്‌ വേണ്ടാത്തവര്‍ക്ക് അത് ഓണ്‍ലൈനായി തന്നെ സംഭാവന നല്‍കാം

തിരുവനന്തപുരം•ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ്‌ ഉടമകള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഭക്ഷ്യ കിറ്റ്‌ വേണ്ടാത്തവര്‍ക്ക് അത് സംഭാവന നല്‍കാന്‍ സൗകര്യമൊരുക്കി സര്‍ക്കാര്‍.

കോവിഡ്-19 പകർച്ചവ്യാധി കാരണം ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതിസന്ധിയിലായേക്കാവുന്ന നിരവധി കുടുംബങ്ങൾ കേരളത്തിലുണ്ട്. നിത്യവേതനക്കാർ, സ്ഥിരവരുമാനമില്ലാത്തവർ, ചെറുകിട കർഷകർ, തുടങ്ങി കാര്യമായ നീക്കിയിരിപ്പു കയ്യിലില്ലാത്തവർ ഒരുപാടുണ്ടാകാം. മുഖ്യമായും അവരെ കണക്കിലെടുത്താണ് എല്ലാ റേഷൻ കാർഡുടമകൾക്കും 17 ഇനങ്ങൾ അടങ്ങിയ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് സർക്കാർ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എന്നാൽ നിങ്ങളിൽ ചിലരെങ്കിലും അത് ആവശ്യമില്ലാത്തവരാകാം. പലർക്കും അതു വേണ്ട എന്നു തോന്നുന്നുണ്ടാകാം. അങ്ങനെയുള്ളവർക്ക് ആ കിറ്റ് കൂടുതൽ ആവശ്യമുള്ള മറ്റൊരാൾക്ക് നൽകാൻ സാധിക്കും. അതിനു കഴിവും ന്നദ്ധതയുമുള്ളവർ സിവിൽ സപ്ലൈസ് കോർപറേഷൻ്റെ വെബ്സൈറ്റ് സന്ദർശിക്കുക. അതിൽ Donate My kit എന്ന ഓപ്ഷൻ കാണാൻ സാധിക്കും. അവിടെ നിങ്ങളുടെ റേഷൻ കാർഡ് നമ്പർ നൽകി, കിറ്റ് സംഭാവന ചെയ്യാനുള്ള സമ്മതം അറിയിക്കാം. ബുദ്ധിമുട്ടനുഭവിക്കുന്ന ആരുംതന്നെ കേരളത്തിലുണ്ടാകില്ലെന്ന് ഉറപ്പു വരുത്താൻ സഹായിക്കൂവെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button