Latest NewsNewsIndia

തമിഴ്നാട്ടില്‍ സ്ഥിതി ഗുരുതരം: 102 പേര്‍ക്ക് കൂടി കോവിഡ് ; 100 പേരും തബ്ളീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍

ചെന്നൈ•തമിഴ്നാട്ടില്‍ 102 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 411 ആയി.

ഇന്ന് സ്ഥിരീകരിച്ച 102 പോസിറ്റീവ് കേസുകളില്‍ 100 പേരും ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്ളീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി ബീല രാജേഷ്‌ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ 411 പോസിറ്റീവ് കേസുകളില്‍ 364 ഉം ഡല്‍ഹി ബ്ളീഗി ജമാഅത്ത് പരിപാടിയുമായി ബന്ധപ്പെട്ടുള്ളതാണെന്നും ബീലാ രാജേഷ്‌ പറഞ്ഞു.

ഇതുവരെ പരിശോധനയ്ക്കായി അയച്ച 3,684 സാമ്പിളുകളിൽ 411 എണ്ണം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയപ്പോള്‍ 2,789 എണ്ണം നെഗറ്റീവ് ആയതായി തമിഴ്‌നാട്‌ ആരോഗ്യമന്ത്രി സി. വിജയഭാസ്കര്‍ ട്വീറ്റ് ചെയ്തു.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ കുത്തനെ വര്‍ധനവ് രേഖപ്പെടുത്തുന്നത്.

ബുധനാഴ്ച 110 പോസിറ്റീവ് കേസുകളും 75 വ്യാഴാഴ്ചയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാൾ ഒഴികെ മറ്റെല്ലാവരും അടുത്തിടെ നിസാമുദ്ദീൻ വെസ്റ്റിലെ തബ്ലീഗി ജമാഅത്ത് സഭയിൽ നിന്ന് മടങ്ങിയെത്തിയവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button