ന്യൂഡല്‍ഹി: ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടപലായനവും തബ്ലീഗ് സമ്മേളനവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവങ്ങളില്‍ രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
ആരും പട്ടിണി കിടക്കുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാന ഗവര്‍ണര്‍മാരും ഉന്നതല ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായായിരുന്നു ചര്‍ച്ച.
Post Your Comments