Latest NewsNewsIndia

കൂട്ടപലായനവും തബ്​ലീഗ്​ സമ്മേളനവും; കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ച കാര്യങ്ങൾ വിശദീകരിച്ച് രാഷ്​ട്രപതി

ന്യൂഡല്‍ഹി: ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടപലായനവും തബ്​ലീഗ്​ സമ്മേളനവും കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചെന്ന് രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവങ്ങളില്‍ രാഷ്​ട്രപതി ആശങ്ക രേഖപ്പെടുത്തുകയും ചെയ്​തു.

ALSO READ: കോവിഡിനെ നേരിടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വയനാട് എം പി കൂടിയായ രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി

ആരും പട്ടിണി കിടക്കുന്നില്ലെന്ന് സംസ്​ഥാനങ്ങള്‍ ഉറപ്പുവരുത്തണം. രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​, ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡു എന്നിവരുടെ നേതൃത്വത്തില്‍ സംസ്​ഥാന ഗവര്‍ണര്‍മാരും ഉന്നതല ഉദ്യോഗസ്​ഥരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ്​ ഇക്കാര്യം അറിയിച്ചത്​. കോവിഡ്​ 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായായിരുന്നു​ ചര്‍ച്ച​.

shortlink

Related Articles

Post Your Comments

Related Articles


Back to top button