ന്യൂഡല്‍ഹി • ഡല്‍ഹിയില്‍ തബ്ലീഗി ജമാഅത്ത് സംഭവത്തിന് ശേഷം നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി നിസാമുദ്ദീൻ മർകസ് മേധാവി മൗലാന സാദിന്റെയും മറ്റ് 7 പേരുടെയും ബാങ്ക് അക്കൗണ്ടുകൾ ഡല്‍ഹി ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. പഴയ ഡൽഹിയിലെ ലാൽ കുവാനിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മർകസിന്റെ പ്രധാന അക്കൗണ്ടും സീല്‍ ചെയ്തിട്ടുണ്ട്. ഈ അക്കൗണ്ടുകൾ വഴിയാണ് സംഘടനയ്ക്ക് വിദേശ ധനസഹായം ലഭിക്കുന്നത്. അതേസമയം, മര്‍കസുമായി ബന്ധപ്പെട്ട ആളുകളുടെ 32 അക്കൗണ്ടുകളുടെ വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
ദേശീയ തലസ്ഥാനത്ത് സമ്മേളനങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ലോകമെമ്പാടുമുള്ള ആളുകൾ പങ്കെടുത്ത പരിപാടി സംഘടിപ്പിച്ച നിസാമുദ്ദീൻ മർകസ് മാർച്ച് മുതൽ വിവിധ ഏജന്‍സികളുടെ അന്വേഷണത്തിലാണ്. വിദേശ ധനസഹായം അന്വേഷിക്കുന്നതിനായി ബാങ്ക് അക്കൗണ്ടുകൾ സീല്‍ ചെയ്തിട്ടുണ്ട്.
Post Your Comments