Latest NewsNewsIndia

50 കോടി ഇന്ത്യക്കാര്‍ മരിക്കാന്‍ കാരണമാകുന്ന ഒരു വൈറസിനെ അള്ളാഹു അയച്ചത് ഈ ഒരു കാരണം കൊണ്ട് : മരണത്തിലേയ്ക്ക് കൊണ്ടുപോകുന്നത് ഹിന്ദുക്കളെ : വര്‍ഗീയ പ്രസ്താവനയുമായി മൗലാന അബ്ബാസ് സിദ്ദിഖി

കൊല്‍ക്കത്ത: രാഷ്ട്രീയവും മതവുമൊന്നും നോക്കാതെ രാജ്യം ഒറ്റക്കെട്ടായി കോവിഡ് നേരിട്ടുകൊണ്ടിരിക്കുമ്പോഴും ലോക്ഡൗണ്‍ നിയമങ്ങള്‍ അനുസരിച്ച് കഴിയുമ്പോഴും വര്‍ഗീയ പ്രസ്താവനയുമായി മൗലാന അബാസ് സിദ്ദിഖി. ബംഗാളിലെ മൗലവിയാണ് ഇയാള്‍. രാജ്യത്തെ പള്ളികള്‍ ചിലര്‍ കത്തിക്കുകയാണെന്നും ഇതിന് പകരമായി 50 കോടി ഇന്ത്യക്കാര്‍ മരിക്കാന്‍ കാരണമാകുന്ന ഒരു വൈറസിനെ അള്ളാഹു അയക്കുമെന്നും മൗലാന അബ്ബാസ് സിദ്ധിഖി പറഞ്ഞ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോ എന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.

Read Also : തബ്ലീഗ് ജമാഅത്ത് സമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാന സാദ് ഖണ്ഡാലവിയെ മാര്‍ച്ച് 28 മുതല്‍ കാണാനില്ല

‘എനിക്ക് മരിക്കാന്‍ ഭയമില്ല. എന്നാല്‍ മരിക്കുകയാണെങ്കില്‍ ഇവിടെയുള്ള ഹിന്ദുക്കളെയും കൊണ്ടേപോകൂ. അടുത്തിടെ പള്ളികളെ വ്യാപകമായി ആക്രമിക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്യുന്നതായുള്ള ചില വാര്‍ത്തകള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്തോ വലിയ ആപത്ത് വരുന്നതായി തോന്നുന്നു. അള്ളാഹു നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കും. 10 മുതല്‍ 25 വരെ, അവിടെനിന്നും 50 കോടിവരെ ഇന്ത്യക്കാര്‍ മരിക്കാന്‍ കാരണമാകുന്ന ഒരു മാരകമായ വൈറസിനെ അള്ളാഹു അയക്കും’. മൗലാന പറഞ്ഞു.

ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യ വാരമോ നടത്തിയ മത പ്രഭാഷണത്തിലാണ് അബ്ബാസ് ഇത്തരം അപകടകരമായ പ്രസ്താവന നടത്തിയതെന്നാണ് കരുതുന്നത്. കേന്ദ്രസര്‍ക്കാര്‍ കൊറോണക്കെതിരായ പ്രതിരോധ നടപടികള്‍ തുടങ്ങിയ ശേഷമാണ് ഇയാള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button