CricketLatest NewsNewsSports

പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവനയുമായി ഐപിഎല്‍ ടീം

കൊറോണ വൈറസിനെതിരെ പോരാടാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രൂപീകരിച്ച പി.എം കെയര്‍ ഫണ്ടിലേക്ക് ഐപിഎല്‍ ടീമില്‍ നിന്നും ആദ്യ സംഭാവന. കിംഗ് ഖാന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് സംഭാവനയുമാി രംഗത്തെത്തിയിരിക്കുന്നത്. ക്ലബ് ഉടമകള്‍ നടത്തിയ സംയുക്ത പ്രസ്താവനയിലാണ് സംഭാവന നല്‍കുന്ന കാര്യം പ്രഖ്യാപിച്ചത്. ടീം ഉടമയായ ഷാരൂഖ് ഖാനും പങ്കാളികളായ ഗൗരി ഖാന്‍, ജൂഹി ചൗള, ജെ മെഹ്ത തുടങ്ങിയവര്‍ ചേര്‍ന്നാണ് സംഭാവന നല്‍കുന്നത് കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

നമ്മള്‍ വീട്ടില്‍ സുരക്ഷിതരായി കഴിയുമ്പോള്‍ നമ്മുടെ സുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താന്‍ വേണ്ടിയാണ് ഈ സംഭവന എന്നും ഈ പ്രതിസന്ധി പെട്ടെന്ന് കഴിയില്ലെന്നും എല്ലാവരും ഒറ്റകെട്ടായി ഇതിനെതിരെ പോരാടണമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

നേരത്തെ നിരവധി താരങ്ങള്‍ സംഭാവനയുമായി രംഗത്ത് വന്നിരുന്നു. സച്ചിന്‍, കൊഹ്ലി, ധോണി, രോഹിത്, രഹാനെ, എന്നിവരെ കൂടാതെ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും കേരള ക്രിക്കറ്റ് ബോര്‍ഡും ആള്‍ ഇന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ഫെഡറേഷനും സംഭാവന ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button