വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രണ്ടാമത്തെ കോവിഡ് 19 പരിശോധനാ ഫലം പുറത്ത്. പ്രസിഡന്റിന്റെ സ്രവ പരിശോധനാഫലം നെഗറ്റീവാണെന്ന് വൈറ്റ് ഹൗസ് ഡോക്ടർ സീൻ കോൺലി അറിയിച്ചു. അദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും ആരോഗ്യവാനാണെന്നും കോൺലി പറഞ്ഞു.
വൈറസ് ബാധ രൂക്ഷമായി വ്യാപിച്ച അമേരിക്കയിൽ പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ നഴ്സിംഗ് ഹോമുകൾക്കായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രാജ്യത്തെ 140 നഴ്സിംഗ് ഹോമുകളുടെ പരിധിയിലും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ന്യൂയോര്‍ക്ക് ഉള്‍പ്പെടെ രോഗംപടരുന്ന മേഖലകളില്‍ ഒരാള്‍പോലും മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അമേരിക്കയിൽ ഇതുവരെ 242,182 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 5,911 പേർ മരണപെട്ടു. 9,001 പേർ സുഖം പ്രാപിച്ചു.
കഴിഞ്ഞ ദിവസം അമേരിക്കയ്ക്ക് സഹായവുമായി റഷ്യ രംഗത്തെത്തിയിരുന്നു. ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും ആവശ്യമായ പ്രതിരോധ കിറ്റുകൾ ഉൾപ്പെടെയുള്ള വസ്തുക്കളാണ് അമേരിക്കയ്ക്ക് കൈമാറിയത്. റഷ്യൻ വ്യോമസേനയുടെ ആന്റനോവ് എഎൻ24 എന്ന വിമാനം ന്യൂയോർക്കിലൈ ജഐഫ്കെ വിമാനത്താവളത്തിലെത്തി പ്രതിരോധ കിറ്റുകളും മറ്റ് അത്യാവശ്യ മരുന്നുകളും കൈമാറിയ ശേഷം മടങ്ങിയിരുന്നു.
യുഎഇയിൽ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം ഉയരുന്നു, വ്യാഴാഴ്ച 210 പേർക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം ആയിരം കടന്നു.വെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക കണക്ക് അനുസരിച്ച് 1024 പേർക്കാണ് യുഎഇയിൽ കോവിഡ് ബാധിച്ചിരിക്കുന്നത്. അസുഖം ഭേദമായവരുടെ എണ്ണം 96 ആയെന്നും യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് രണ്ട് പേര് കൂടി മരണപ്പെട്ടു. ഏഷ്യക്കാരനായ 62 വയസുകാരനും ജിസിസി പൌരനായ 78കാരനുമാണ് ഇന്നലെ മരിച്ചതെന്നും, ഇരുവര്‍ക്കും ഹൃദ്രോഗം ഉള്‍പ്പെടെയുള്ള മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.
Also read : പ്രതിസന്ധികളില്‍ രാജ്യത്തിന് തുണയായി ഇന്ത്യയുടെ ‘ജെയിംസ് ബോണ്ട്’ ഡോവല്‍ മാജിക്
കുവൈറ്റിൽ കൊവിഡ് 19 വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ, 14 ഇന്ത്യക്കാരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള ഇന്ത്യക്കാരുടെ എണ്ണം 74ആയി ഉയർന്നു. അതോടൊപ്പം തന്നെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 342 ആയി ഉയര്‍ന്നിട്ടുണ്ട്. പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാര്‍ക്കു പുറമെ അഞ്ചു സ്വദേശികള്‍ക്കും ഒരു ഫിലിപ്പൈന്‍ പൗരന്, നാല് ബംഗ്ലാദേശ് പൗരന്മാര്, ഒരു ഈജിപ്ത് പൗരന് എന്നിവരിലും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. രോഗമുക്തരായവരുടെ എണ്ണം 81 ആയി. നിലവില്‍ 261 പേരാണ് ചികിത്സയിലുള്ളത്. പതിനഞ്ചു പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്. വൈറസ് വ്യാപനം തടയുവാനായി ശക്തമായ പ്രതിരോധ നടപടികളാണ് കുവൈറ്റ് ഭരണകൂടം നടപ്പാക്കുന്നത്. ജലീബ്, മഹബൂല പ്രദേശങ്ങളുടെ നിയന്ത്രണം പ്രത്യേകസേന ഏറ്റെടുത്തു. ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലൊക്കെ നിരവധി പേർക്ക് കൊവിഡ് ബാധ സംശയിക്കപ്പെട്ടതിനെ തുടര്‍ന്ന് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
Post Your Comments