ഇടുക്കി: ഇടുക്കിയിലെ കൊറോണ സ്ഥിരീകരിച്ച പൊതുപ്രവര്ത്തകന് ആശുപത്രി വിട്ടു. ആശുപത്രി ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. വീട്ടിലെത്തിയ ശേഷം 14 ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പൊതുരംഗത്ത്, ഇനി എന്തൊക്കെ സംഭവിച്ചാലും നാളെകളിലും സാധാരണക്കാരനോ പാവപ്പെട്ടവനോ ആയിട്ടുള്ള ഒരാള്‍ പ്രശ്നവുമായി വരുമ്പോള്‍ അതിനു വേണ്ടി എത്ര ദൂരം സഞ്ചരിക്കാനും എത്രയേറെ ത്യാഗപൂര്‍ണമായി യാത്ര ചെയ്യേണ്ടി വന്നാലും എന്റെ മരണം വരെ അങ്ങനെ യാത്ര ചെയ്യാനും അങ്ങനെ മുമ്പോട്ടുപോകാനും ശ്രമിക്കുന്ന ഒരു എളിയ പൊതുപ്രവര്‍ത്തകനായി തുടരാനാണ് ആഗ്രഹമെന്ന് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.
ഒടുവിലത്തെ പരിശോധന ഫലവും നെഗറ്റീവ് ആയതിനെ തുടർന്നാണ് ഇദ്ദേഹം ആശുപത്രി വിട്ടത്. രോഗം പടർത്താൻ മനഃപൂർവ്വമായി ഒന്നും ചെയ്തിട്ടില്ലെന്ന് പൊതുപ്രവർത്തകൻ വ്യക്തമാക്കി. സഹായിച്ച എല്ലാവരോടും ദൈവത്തോടും നന്ദി അറിയിക്കുന്നെന്നും ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും മികച്ച പരിചരണമാണ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments