Latest NewsIndiaNews

കോവിഡ് വ്യാപനം : പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ തിരക്കിട്ട യോഗങ്ങള്‍ : ലോക് ഡൗണുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ തിരക്കിട്ട യോഗങ്ങളാണ് നടന്നത്. ഇതോടെ ലോക് ഡൗണുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ നീക്കം തുടങ്ങി. അതേസമയം,  കൊവിഡ് ബാധിതരുടെ എണ്ണം 2301 ആയതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.. ഇന്ന് രാവിലെ ഔദ്യോഗികമായി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2301 ആണ്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2088. രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 156 ആണ്. 56 പേര്‍ മരിച്ചു. ഒരാളെ രാജ്യത്തിന് പുറത്തേക്ക് മാറ്റി.

read also : കോവിഡ് പ്രതിരോധം : രാജ്യമെങ്ങും ഒറ്റക്കെട്ടായി വീണ്ടും പുതിയ പരിപാടിയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി : 130 കോടി ജനങ്ങളും പ്രകാശം തെളിയിക്കുന്ന ഈ പരിപാടിയില്‍ പങ്കാളികളാകണമെന്നം ആഹ്വാനം

കഴിഞ്ഞ 24 മണിക്കൂറില്‍ രോഗബാധിതരായവരുടെ എണ്ണം 306 ആണ്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. 13 പേരാണ് ഇതുവരെ മഹാ രാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. രണ്ടാം സ്ഥാനത്ത് ഗുജറാത്താണ്. 7 പേര്‍. മധ്യപ്രദേശില്‍ ആറ് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. പഞ്ചാബിലും ഡല്‍ഹിയിലും നാല് പേര്‍ വീതം പേര്‍ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button