ന്യൂഡല്‍ഹി: ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന്റെ കോവിഡ്-19 വൈറസ് ബാധ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കിയത് ആയുര്‍വേദമാണെന്ന് കേന്ദ്ര മന്ത്രി ശ്രീപദ് നായിക്. ആയുഷ് മന്ത്രാലയം സഹമന്ത്രി കൂടിയായ നായിക്, ചാള്‍സിന് ചികിത്സ നല്‍കിയ ഡോ.ഐസക് മത്തായി എന്നയാളുടെ വാക്കുകളെ ഉദ്ദരിച്ചായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
ബംഗളൂരുവില്‍ സൗഖ്യ എന്ന പേരിലുള്ള ആയുര്‍വേദ റിസോര്‍ട്ട് നടത്തിവരികയാണ് ഡോ.ഐസക് മത്തായി. താന്‍ ചാള്‍സ് രാജകുമാരന് നടത്തിയ ആയുര്‍വേദ-ഹോമിയോപ്പതി ചികിത്സകള്‍ ഫലം കണ്ടു.. എന്നാണ് ഡോക്ടര്‍ പറഞ്ഞത് എന്നായിരുന്നു നായിക്കിന്റെ വാക്കുകള്‍.
Post Your Comments