ശബരിമല വിഷയത്തില്‍ മതപരമായ ആചാരത്തിനു പുല്ലുവില കല്‍പ്പിക്കാതെ മര്‍ദ്ദിച്ചൊതുക്കാന്‍ തുനിഞ്ഞ താങ്കള്‍ , കോവിഡ് വ്യാപിപ്പിച്ച ഡല്‍ഹിയിലെ നിസാമുദ്ദീനിലെ പ്രവൃത്തികള്‍ ഒരു മത സംഘടന ചെയ്തതുകൊണ്ട് മിണ്ടിപ്പോവരുത് എന്ന് പറഞ്ഞാല്‍ അത് ന്യായമാണോ? മുഖ്യമന്ത്രി : ജനങ്ങള്‍ ഏറ്റെടുത്ത് സംവിധായകന്‍ അലി അക്ബറുടെ പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
പ്രിയപ്പെട്ട മുഖ്യമന്ത്രീ ഞങ്ങള്‍ ഭാരതത്തെ മുഴുവന്‍ കാണുന്നു, ഓരോ സ്പന്ദനവും അറിയുന്നു, ചൊറിയുന്ന വാര്‍ത്തകളും, ചെരിയുന്ന വാര്‍ത്തകളും കണ്ട് കയ്യടിക്കേണ്ടതിനു കയ്യടിക്കയും,കൊട്ട് കൊടുക്കേണ്ടതിന് കൊട്ട് കൊടുക്കയും ചെയ്യും.. അങ്ങ് നല്ലത് ചെയ്യുമ്പോള്‍ നല്ലത് എന്നും,മോശപ്പെട്ടത് ചെയ്യുമ്പോള്‍ ട്രോളുകയും ചെയ്യും, ശ്രീകണ്ഠന്‍ നായര്‍ വിമര്‍ശനത്തിന് അതീതനാണ് എന്ന് പ്രത്യേക പട്ടം വല്ലതും നല്‍കിയിട്ടുണ്ടോ? അദ്ദേഹം വളരെ ഏകപക്ഷീയമായി വാര്‍ത്ത കൊടുത്താല്‍ സോഷ്യല്‍ മീഡിയ തെളിവോട് കൂടി ട്രോളും, വിമര്‍ശിക്കും..
അതേപോലെ ഡല്‍ഹിയിലെ നിസാമുദ്ധീനിലെ പ്രവൃത്തികള്‍ ഒരു മത സംഘടന ചെയ്തു അതുകൊണ്ട് മിണ്ടിപ്പോവരുത് എന്ന് പറഞ്ഞാല്‍ അത് ന്യായമാണോ? ശബരിമല വിഷയത്തില്‍ മതപരമായ ആചാരത്തിനു പുല്ലുവില കല്‍പ്പിക്കാതെ മര്‍ദ്ധിച്ചൊതുക്കാന്‍ തുനിഞ്ഞ താങ്കള്‍ പറയുന്നു, ഡല്‍ഹിയില്‍ കൊറോണ വൈറസ് പരത്താന്‍ ശ്രമിച്ചവരെ കുറിച്ച് മിണ്ടരുതെന്ന്, ഒരു കൂട്ടര്‍ മതവിശ്വാസത്തിന്റെ പേരില്‍ സമൂഹത്തിനു മുഴുവന്‍ ഭീഷണിയാകും വിധം പ്രവര്‍ത്തിച്ചാല്‍ മിണ്ടാതിരിക്കണമോ?
UP പോലീസും കന്നഡ പോലീസും സന്യാസിമാരെ തല്ലിയോടിക്കുന്നതും, കൂട്ടമായി നിസ്‌കരിക്കുന്നവരെയും തല്ലിയോടിക്കുന്നതും സോഷ്യല്‍ മീഡിയായില്‍ കാണാം… ആരും ആരെയും ന്യായീകരിക്കുന്നില്ല…
തബ്ലീഗ്കാര്‍ക്ക് പ്രത്യേകിച്ച് കൊമ്പൊന്നുമില്ല, വിദേശികളെ ഒളിവില്‍ പാര്‍പ്പിക്കയും, വൈറസ് ബാധിതരെ സ്വതന്ത്രമായി അലയാന്‍ വിടുകയും ചെയ്യുന്നതിനെ എങ്ങിനെ ന്യായീകരിക്കും…
മതത്തിന്റെ പേരില്‍ ആര് നിയമം ലംഘിച്ചാലും ചോദ്യം ചെയ്യാന്‍ തയ്യാറാവണം…
ഞങ്ങള്‍ പ്രതികരിക്കും… കാരണം ഞങ്ങള്‍ നിങ്ങളെയെല്ലാം അനുസരിച്ചു വീട്ടിലിരിക്കുന്നവരാണ്,
ഡല്‍ഹിയിലെ അതിഥി തൊഴിലാളികളുടെ പാലായനവും പ്രശ്‌നങ്ങളും പൊടിപ്പും തൊങ്ങലും വച്ച് കാണിച്ച ശ്രീകണ്ഠന്‍ നായര്‍ പായിപ്പാട്ടിലേത് കാണിക്കില്ല എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ ചോദിക്കും അതെന്താടോ എന്ന്,
ചോദിച്ചു കൂടെ..
സോഷ്യല്‍ മീഡിയ സത്യത്തോടൊപ്പമാണ്..
Post Your Comments