ഈ കോവിഡ് കാലത്തും പിണറായി സര്‍ക്കാറിനെ ട്രോളുന്നത് ശരിയല്ലെന്നറിയാം. എന്നാല്‍ ഇതൊക്കെ കാണുമ്പോള്‍ പറാതിരിയ്ക്കാന്‍ വയ്യ എന്നു പറഞ്ഞുകൊണ്ടാണ് അഡ്വ ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിയ്ക്കുന്നത്..
Read Also : വിവാദങ്ങള്‍ കത്തിനില്‍ക്കെ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ മുന്‍കൂര്‍ പൈസ അനുവദിച്ച് സര്‍ക്കാര്‍
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :
കൊറോണ വൈറസ് പടരുന്നത് തടയാന്‍, കേന്ദ്രം പ്രഖ്യാപിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ലോക്ക് ഡൗണ്‍ വിജയിപ്പിക്കാന്‍ കേരളത്തിന് ഹെലികോപ്റ്റര്‍ അത്യാവശ്യമാണ്. ഉത്തര കൊറിയ കൊറോണയെ ചെറുത്തതും ജനകീയ ചൈന കോവിഡ് ബാധയില്‍ നിന്ന് കരകയറിയതും ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ്. നമ്പര്‍ വണ്‍ കേരളത്തിന് ഒന്നല്ല ഒരുപാട് ഹെലികോപ്റ്ററുകള്‍ ആവശ്യമുണ്ട്.
പക്ഷേ ഖജനാവില്‍ കാശില്ല. നഞ്ചു വാങ്ങി തിന്നാന്‍ പോലും നയാപൈസയില്ല. ഏപ്രില്‍ മാസത്തെ ശമ്പളം കൊടുക്കാന്‍ നിവൃത്തിയില്ലാതെ സാലറി ചലഞ്ച് പ്രഖ്യാപിച്ചു. ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകള്‍ പൂട്ടിയപ്പോള്‍ ആ വരുമാനവും ഇല്ലാതായി. കേന്ദ്രം ഒന്നും തന്നില്ല. തരുമെന്നും തോന്നുന്നില്ല. യൂസഫലി, രവിപ്പിളള മുതലായ ഉദാരമതികളുടെ സംഭാവന മാത്രമാണ് ആകെയുള്ള ആശ്വാസം.
സുഹൃത്തുക്കളേ, സഖാക്കളേ അതുകൊണ്ട് ഹെലികോപ്റ്റര്‍ റൊക്കം പണം കൊടുത്തു വാങ്ങാന്‍ തല്‍ക്കാലം നിവൃത്തിയില്ല. ഒരെണ്ണം വാടകയ്‌ക്കെടുക്കാനേ പറ്റൂ. വെറും ഒരു കോടി എഴുപത്തിമൂന്നു ലക്ഷം രൂപയാണ് ജിഎസ്ടി അടക്കമുള്ള മാസവാടക. ഒരു വര്‍ഷത്തേക്ക് ഇരുപത് കോടി നാല്‍പത്തേഴര ലക്ഷം. ആദ്യ ഗഡു, സാമ്പത്തിക വര്‍ഷം അവസാനിച്ച മാര്‍ച്ച് 31ന് കൈമാറി രസീത് വാങ്ങി. ഇനി കരാറില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാരിനോ കമ്പനിക്കോ കഴിയില്ല.
ഹെലികോപ്റ്റര്‍ ഇടപാടിനെ കുറിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പല പളളും പറയുന്നുണ്ട്. അരിയാഹാരം കഴിക്കുന്നവരാരും അത് വിശ്വസിക്കില്ല.
നമ്മള്‍ അതിജീവിക്കും.
ഹെലികോപ്റ്റര്‍ കൂടെയുണ്ട്.
Post Your Comments