തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സമയത്ത് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും വ്യാജവാറ്റുമായി പിടിയിലയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്ത വ്യാജം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. എന്നാൽ പഴയ വീഡിയോ കുത്തിപ്പൊക്കിയാണ് പ്രചാരണം.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടപ്പാക്കിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യഷോപ്പുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുംബയിലെ ഒരു വ്യാജവാറ്റു കേന്ദ്രത്തില്‍ നിന്ന് തൃപ്തി ദേശായിയെയും സംഘത്തെയും പിടികൂടിയെന്നാണ് പ്രചാരണം.
ALSO READ: കൊറോണ വൈറസ് പടര്‍ന്നത് അല്ലാഹുവിന്റെ കോപം മൂലമാണെന്ന് നിസാമുദ്ദീന്‍ മര്‍ക്കസ് തലവന്‍ സാദി
ശബരിമലയിലെ സ്ത്രി പ്രവേശനവുമായി ബന്ധപ്പെട്ട തൃപ്തി ദേശായിയുടെ പ്രതികരണങ്ങള്‍ കേരളത്തിലും വ്യാപക പ്രചാരണം നേടിയിരുന്നു, മല കയറാനായി എത്തിയ തൃപ്തിയെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു.
Post Your Comments