ഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു വര്‍ഷത്തെ ശമ്ബളം ധനസഹായമായി പ്രഖ്യാപിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. കൊറോണ വൈറസിനെതിരെ പോരാടാന്‍ അവനവന് കഴിയുന്ന തുക സംഭാവന ചെയ്ത് കര്‍ണ്ണാടകയെ സഹായിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ ആവശ്യപ്പെട്ടു.
It is a very difficult time that we are all going through. And it is important that we fight this epidemic together. Personally, I am donating my one year’s salary to the #CMRF Covid19. I request you all to contribute, however small, and help #Karnataka fight #Corona.
Thank you pic.twitter.com/15jwrk1Ixz— B.S. Yediyurappa (@BSYBJP) April 1, 2020
അതേസമയം കാസര്‍ഗോഡ് കര്‍ണാടക അതിർത്തി പോലീസ് അതിര്‍ത്തി തുറന്നു . എന്നാല്‍ നിബന്ധനകള്‍ പാലിച്ച് മാത്രമായിരിക്കും രോഗികളെ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ .ചെക്ക്പോസ്റ്റിലെ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും രോഗികളെ യാത്ര ചെയ്യാന്‍ അനുവദിക്കുക . ഗുരുതര രോഗമുള്ളവര്‍ക്കും ഒരു ബന്ധുവിനും അതിര്‍ത്തി കടന്നു യാത്ര ചെയ്യാം .
കച്ചവടക്കാര്‍ക്കും അതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട് . ബാരിക്കേഡുകള്‍ നീക്കം ചെയ്തു . അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട് . അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള തടസങ്ങള്‍ എത്രയും വേഗം നീക്കാന്‍ നടപടിയെടുക്കണമെന്നു കേന്ദ്രവും ഹൈക്കോടതിയും നിർദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ണാടക അതിര്‍ത്തി തുറന്നത് .
Post Your Comments