Latest NewsNewsInternational

പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെങ്കിലും കഫത്തില്‍ വൈറസ് ആരോഗ്യ വിദഗ്ദ്ധര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി കോവിഡ്-19

 

ബെയ്ജിങ് : പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെങ്കിലും കഫത്തില്‍ വൈറസ് ആരോഗ്യ വിദഗ്ദ്ധര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി കോവിഡ്-19. കോവിഡ് നെഗറ്റീവ് എന്നു പരിശോധനയില്‍ സ്ഥിരീകരിച്ച രോഗികളുടെ കഫത്തിലും വിസര്‍ജ്യത്തിലും കൊറോണ വൈറസ്. ചൈനയിലെ ക്യാപിറ്റല്‍ മെഡിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍ ‘അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍’ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു.

133 പേരിലായിരുന്നു പരിശോധന. തൊണ്ടയില്‍നിന്നുള്ള സ്രവപരിശോധനയില്‍ 22 പേരുടെ ഫലം നെഗറ്റീവായി. കോവിഡ് മാറിയെന്ന പ്രാഥമിക സൂചന. എന്നാല്‍ ഇവരുടെ കഫത്തില്‍ 39 ദിവസവും വിസര്‍ജ്യത്തില്‍ 13 ദിവസവും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തി. അതേസമയം, ഫലത്തെ പൂര്‍ണവിശ്വാസത്തിലെടുക്കേണ്ടെന്നു ഗവേഷകര്‍ തന്നെ പറയുന്നു.

ഇതുമൂലം രോഗം പകരുമെന്നു തെളിയിക്കപ്പെട്ടിട്ടില്ല. കഫത്തിലൂടെയും വിസര്‍ജ്യത്തിലൂടെയും വൈറസിന്റെ ജനിതകാവശിഷ്ടങ്ങള്‍ ചെറിയ തോതില്‍ പുറന്തള്ളുക സാധാരണമാണെന്നും അണുബാധയ്ക്കു സാധ്യത കുറവാണെന്നും ചില ശാസ്ത്രജ്ഞര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button