ബീജിംഗ്: നക്ഷത്ര സമൂഹത്തില്‍ നിന്നും ഉദ്ഭവിച്ച റേഡിയോ തരംഗം പിടിച്ചെടുത്ത് ചൈനീസ് ശാസ്ത്രജ്ഞര്‍. മൂന്ന് ബില്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്ര സമൂഹത്തില്‍ നിന്നാണ് റേഡിയോ തരംഗം പിടിച്ചെടുത്തിരിക്കുന്നത്. ചൈനയുടെ അപ്പേര്‍ച്ചര്‍ സ്‌ഫെറിക്കല്‍ റേഡിയോ ടെലിസ്‌കോപ്പാണ് ആക്ടീവ് ഫാസ്റ്റ് റേഡിയോ ബര്‍സ്റ്റ് (എഫ്ആര്‍ബി) പിടിച്ചെടുത്തത്. ഗ്ലോബല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Read Also: ‘മകളെ പറഞ്ഞാല്‍ അദ്ദേഹം സഹിക്കില്ലെന്ന് ഷാജ് കിരണ്‍ പറഞ്ഞു’: കേരളം കാത്തിരുന്ന ശബ്ദരേഖയിൽ പറയുന്നത്
ഏതാനും മില്ലിസെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള റേഡിയോ ഫ്രീക്വന്‍സിയുടെ ഹ്രസ്വ രൂപമാണ് എഫ്ആര്‍ബി. ഇതിന് മുന്‍പ് ഇത് 2019ല്‍ ചൈനയിലെ ഗുയിഷൂവിലാണ് കണ്ടെത്തിയത്. 2016ല്‍ അമേരിക്കയും ഇത്തരമൊരു സന്ദേശം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, എഫ്ആര്‍ബികളുടെ ഉത്ഭവം ഇപ്പോഴും അവ്യക്തമാണ്. വ്യക്തമായ മറുപടി നല്‍കാന്‍ ശാസ്ത്രലോകത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.
അന്യഗ്രഹ ജീവികളുണ്ട് എന്നതിന്റെ ലക്ഷണമായിട്ടാണ് റേഡിയോ സന്ദേശങ്ങളെ കണക്കാക്കുന്നത്. നൂറുകണക്കിന് എഫ്ആര്‍ബികളില്‍ 5 ശതമാനം മാത്രമേ സജീവമായിട്ടുള്ളൂവെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. ഇപ്പോള്‍ കണ്ടെത്തിയത് സജീവമാണെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments