ചെന്നൈ•തമിഴ്‌നാട് സംസ്ഥാന അധികൃതരെ വന്‍ ആശങ്കയിലാക്കി 110 പുതിയ കൊറോണ വൈറസ് കേസുകൾ തമിഴ്‌നാട്ടിൽ നിന്ന് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഒരു സംസ്ഥാനത്ത് നിന്ന് ഒരു ദിവസം ഇത്രയധികം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ സംഭവമാണിത്. കഴിഞ്ഞ മാസം ഡല്‍ഹിയിലെ നിസാമുദ്ദീനിൽ തബ്ലീഗി ജമാഅത്ത് സംഘടിപ്പിച്ച മതസഭയിൽ പങ്കെടുത്തവരാണ് കോവിഡ് -19 രോഗബാധിതരായ 110 പേരും എന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനത്തെ 15 ജില്ലകളിൽ നിന്നുള്ള 110 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 110 കോവിഡ് -19 കേസുകള്‍ ജില്ല തിരിച്ച്: കോയമ്പത്തൂർ (28), തേനി (20), ദിണ്ടിഗല്‍ (17), മധുര (9), തിരുപ്പത്തൂർ (7), ചെങ്ങൽപേട്ട് (7), തിരുനെൽവേലി (6), ശിവഗംഗ (5) ), കാഞ്ചീപുരം (2), തിരുവാരൂർ (2), ഈറോഡ് (2), തൂത്തുക്കുടി (2), കരൂർ (1), തിരുവണ്ണാമലൈ (1), ചെന്നൈ (1).
ഇതോടെ തമിഴ്നാട്ടിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 234 ആയി.
കഴിഞ്ഞ മാസം നിസാമുദ്ദീനില്‍ നടന്ന പരിപാടിയിൽ തമിഴ്‌നാട്ടിൽ നിന്ന് 1,500 പേർ പങ്കെടുത്തിരുന്നു. ഇതിൽ 1,131 പേർ ഇതുവരെ തമിഴ്‌നാട്ടിലേക്ക് മടങ്ങി.
Post Your Comments